കുവൈറ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തൊഴില്‍ നേടിയവരെ കണ്ടെത്താന്‍ നിര്‍ദേശം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, October 11, 2018

കുവൈറ്റ് : കുവൈറ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തൊഴില്‍ നേടിയവരെ കണ്ടെത്താൻ മന്ത്രിസഭായോഗം ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു നിർദേശം നൽകി. ആക്ടിങ് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാഹ് ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് അധ്യക്ഷത വഹിച്ചു.

സർക്കാർ ഉദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റുകൾ പരിശോധനാവിധേയമാക്കുകയും അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റുകളുടെ ബലത്തിൽ ജോലി നേടുകയോ സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമ്പാദിക്കുകയോ ചെയ്ത ഏതാനും പേർക്കെതിരെ മന്ത്രാലയം പ്രോസിക്യൂഷൻ നടപടി ആരംഭിച്ചിട്ടുമുണ്ട്.

വ്യാജ സർട്ടിഫിക്കറ്റുകാർക്കെതിരെയും അവർക്ക് അവസരം നൽകിയവർക്കെതിരെയും നടപടി കൈക്കൊള്ളാൻ മന്ത്രാലയം നിർദേശം നൽകി.

×