Advertisment

കൃതിമ വില വർധന;  കുവൈറ്റില്‍ കടകളും മത്സ്യ ലേല കമ്പനിയും വാണിജ്യ മന്ത്രാലയം അടച്ചു

New Update

കുവൈറ്റ്‌: കുവൈറ്റില്‍ കൃത്രിമ വില വര്‍ധന നടത്തിയ കടകളും മത്സ്യലേല കമ്പനിയും അടപ്പിച്ച് കുവൈറ്റ് വാണിജ്യമന്ത്രാലയം.

Advertisment

publive-image

കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിലെ പ്രധാന മത്സ്യ മാര്‍ക്കറ്റായ ഷർഖിലെ മത്സ്യ മാർക്കറ്റിൽ കൃത്യമ വില വർധന വരുത്തി മത്സ്യങ്ങൾ ലേലം ചെയ്തു വിറ്റ സംഭവം വിഡിയോ അടക്കം സമൂഹ മാധ്യങ്ങളിൽ പ്രചരിച്ചിരുന്നു. തുടര്‍ന്ന് നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു

ആവോലി കിലോക്ക് 20 ദിനാർ മുതൽ 30ദിനാർ വരെ ഉയർന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വാണിജ്യ മന്ത്രാലയം സ്ഥാപനങ്ങൾ അടക്കുകയും കനത്ത പിഴ ഒടുക്കാൻ തീരുമാനിക്കുകയും ചെയ്തത്‌. നിലവിൽ രാജ്യത്ത് മത്സ്യ ക്ഷാമം നേരിടുന്നില്ല.

ഇറക്കുമതി മത്സ്യവും തദ്ദേശീയ മത്സ്യവും ആവശ്യത്തിന് ലഭിക്കെ അമിത വില വര്‍ധന ന്യായികരിക്കാവുന്നതല്ല എന്നാണ് മന്ത്രാലയ ഭാക്ഷ്യം.

kuwait fish price
Advertisment