Advertisment

കഴിഞ്ഞ ഒരു മാസത്തോളമായി ഇന്ത്യയിലേക്കു നിർത്തിവച്ച വിമാന സർവീസ് കുവൈത്ത് പുനരാരംഭിച്ചു

New Update

കുവൈറ്റ് സിറ്റി : കഴിഞ്ഞ ഒരു മാസത്തോളമായി ഇന്ത്യയിലേക്കു നിർത്തിവച്ച വിമാന സർവീസ് പുനരാരംഭിച്ചു. ഓഗസ്റ്റ് 10 മുതൽ 24 വരെയാണ് കേരളത്തിലേക്കടക്കം വീമാനസർവീസുകൾ നടത്താൻ അനുമതി.

Advertisment

publive-image

ഇന്ന് രണ്ടു വീമാനങ്ങളാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്, രാവിലെ 10 മണിക്ക് കുവൈറ്റ് എയർവൈസിന്റെ KU 1381 ഡൽഹിയിലേക്ക് 322 യാത്രക്കാരുമായി പുറപ്പെട്ടു.

ജസീറ ഐർവേസിന്റെ J9 1421വിമാനം രാവിലെ 9. 35 ന് 162 യാത്രക്കാരുമായി വിജയവാഡയിലേക്കും പുറപ്പെട്ടു. കഴിഞ്ഞയാഴ്ച ഇന്ത്യയുടേയും കുവൈത്തിന്റെയും DGCA തമ്മിൽ നടത്തിയ ചർച്ചയുടെ ഫലമായി 500 സീറ്റ് വീതം ഓരോ രാജ്യത്തിന്റെയും വിമാന കമ്പനികൾക്ക് അനുമതിനൽകിയത് .

Advertisment