Advertisment

കുവൈറ്റില്‍ വെള്ളപ്പൊക്കത്തില്‍ റോഡുകളില്‍ വെള്ളം കയറിയത് നിർമ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകത - 2 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

New Update

publive-image

Advertisment

കുവൈറ്റ്‌ : കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ റോഡുകളും വഴികളും വെള്ള നിറഞ്ഞു ഗതഗാത തടസങ്ങള്‍ ഉണ്ടായ സംഭവത്തില്‍ പൊതുമരാമത്തു വകുപ്പിലെ 2 മുതിർന്ന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷന്‍.

മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരായ അഹമ്മദ് ബിൻനഖി, അബ്ദുള്‍ മൊഹ്‌സൻ അൽ അനൈസി എന്നിവരെയാണ് രണ്ടു മാസത്തേക്കു തലസ്ഥാനത്തുനിന്നും നീക്കം ചെയ്തിരിക്കുന്നത്. പൊതുജന താല്‍പര്യാർത്ഥമാണ് സസ്‌പെൻഷൻ കഴിഞ്ഞ ദിവസം രാജ്യത്തുണ്ടായ കനത്ത മഴയിൽ റോഡുകളും വഴികളും വെള്ള നിറഞ്ഞു ഗതഗാത തടസ്സങ്ങള്‍ ഉണ്ടാകുകയും വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തിരുന്നു.

ഇതിനു കാരണം നിർമ്മാണ അറ്റകുറ്റപ്പണികളിലെ അപാകതകളാണ് എന്നാണു കണ്ടെത്തൽ. ഇതുസംബന്ധിച്ച പൊതുജനങ്ങളില്‍ നിന്നും അധികൃതര്‍ക്ക് നിരവധി പരാതികൾ ഉയര്‍ന്നിരുന്നു. ഇത് പരിഗണിച്ചാണ് നടപടി എന്ന്‍ മന്ത്രാലയം അറിയിപ്പ്. നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൃത്യത പാലിക്കണമെന്ന് നിര്‍ബന്ധമുള്ള രാജ്യമാണ് കുവൈറ്റ്.

"); ?>

kuwait
Advertisment