Advertisment

കുവൈറ്റില്‍ വീണ്ടും വെള്ളപ്പൊക്കം. ഫാഹേല്‍, ജഹ്ര , മംഗഫ് മേഖലകളില്‍ ഗതാഗതം തടസപെട്ടു. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഈയാഴ്ചയില്‍ രണ്ടാമത്തെ വെള്ളപ്പൊക്കം

New Update

publive-image

Advertisment

കുവൈറ്റ്  : കുവൈറ്റില്‍ ഈയാഴ്ച പെയ്ത രണ്ടാമത്തെ മഴയില്‍ വീണ്ടും വെള്ളപ്പൊക്കം. ഫാഹേല്‍, ജഹ്ര , മംഗഫ് മേഖലകളില്‍ കനത്ത മഴയെ തുടര്‍ന്ന്‍ വെള്ളം പൊങ്ങുകയാണ്. ഈ മേഖലകളില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ട നിലയിലാണ്. വാഹനങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്.

publive-image

വെള്ളം പൊങ്ങുന്നതുമൂലം വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങള്‍ ഉപേക്ഷിച്ചു പോകാന്‍ വാഹന ഉടമകളോട് പോലീസ് നിര്‍ദേശിക്കുകയാണ് . വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകി നടക്കുന്നത് കാണാം .

publive-image

ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന രാത്രി എട്ടേമുക്കാല്‍ മണി നിരത്തും മഴ കനക്കുകയാണ്. 30 -)൦ നമ്പര്‍ റോഡില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണ്ണമായും തടസപെട്ട നിലയില്‍ നിരവധി വാഹനങ്ങളാണ് വെള്ളത്തില്‍ മുങ്ങി കിടക്കുന്നത്. ഏതാനും നേരം വൈദ്യുതി ബന്ധവും തകരാറിലായിരുന്നു.

publive-image

ഫാഹേല്‍, ജഹ്ര , മംഗഫ് മേഖലകളില്‍ ഗതാഗതം ഇ മറ്റു റോഡുകളില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. അഹമ്മദിയില്‍ 72 മി.മീറ്ററും സാല്‍മിയയില്‍ 25 മി.മീറ്ററുമാണ് മഴ പെയ്തിരിക്കുന്നത്.

publive-image

വിവിധ സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട് . ജാഗ്രത പാലിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. പോലീസും ഫയര്‍ ഫോഴ്സും സജീവമായ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഈ തിങ്കളാഴ്ചയായിരുന്നു കനത്ത മഴയില്‍ അബ്ബാസിയ ഉള്‍പ്പെടെയുള്ള മേഖലകള്‍ വെള്ളത്തില്‍ മുങ്ങിയത്.

kuwait
Advertisment