Advertisment

പ​ട്ടി​ണി കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കുവൈറ്റ് ലോ​ക​ത്ത് 8 മത്, അറബ് മേഖലയില്‍ ഒന്നാമത് !

New Update

publive-image

Advertisment

കു​വൈറ്റ് : ലോ​ക​ത്ത് പ​ട്ടി​ണി കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ബെ​ല​റൂ​സ് ഒന്നാമത്. അ​റ​ബ്​ ത​ല​ത്തി​ൽ കു​വൈ​ത്താ​ണ്​ ഒ​ന്നാ​മ​ത്. ലോ​ക​ത്ത് പ​ട്ടി​ണി കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്ത്​ എ​ട്ടാ​മ​തുണ്ട്. വാ​ഷി​ങ്​​ട​ൺ ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ക്ഷ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നം ത​യാ​റാ​ക്കി​യ 15 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ്​ കു​വൈ​ത്ത്​ ഉ​ൾ​പ്പെ​ട്ട​ത്.

കു​ട്ടി​ക​ൾ​ക്കി​ട​യി​ലെ പോ​ഷ​കാ​ഹാ​ര കു​റ​വ്, അ​ഞ്ചു വ​യ​സ്സി​ന് താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ മ​ര​ണ നി​ര​ക്ക്​ എ​ന്നീ ഘ​ട​ക​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

ക്ര​മ​പ്ര​കാ​രം ബെ​ല​റൂ​സ്, ബോ​സ്​​നി​യ–​ഹെ​ർ​സ​ഗോ​വി​ന, ചി​ലി, കോ​സ്​​റ്റ​റീ​ക, ക്രൊ​യേ​ഷ്യ, ക്യൂ​ബ, എ​സ്​​തോ​ണി​യ, കു​വൈ​ത്ത്, ലാ​ത്​​വി​യ, ലി​േ​ത്വ​നി​യ, മോ​ണ്ടി​നെ​ഗ്രോ, റു​മാ​നി​യ, തു​ർ​ക്കി, യു​ക്രൈ​ൻ, ഉ​റു​ഗ്വാ​യ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ലോ​ക​ത്ത് പ​ട്ടി​ണി ഏ​റ്റ​വും കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ൾ.

publive-image

5 വ​യ​സ്സി​ന് താ​ഴെയു​ള്ള കു​ട്ടി​ക​ൾ​ക്കി​ട​യി​ലെ പോ​ഷ​കാ​ഹാ​ര​ത്തിന്‍റെ കു​റ​വ് കു​വൈ​ത്തി​ൽ 3.1

അ​റ​ബ് ത​ല​ത്തി​ൽ കു​വൈ​ത്തി​ന് പി​ന്നി​ൽ തു​നീ​ഷ്യ​യാ​ണ് ര​ണ്ടാം സ്​​ഥാ​ന​ത്ത്. ലോ​ക​ത​ല​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തു​നീ​ഷ്യ​ക്ക് 28ാം സ്​​ഥാ​ന​മാ​ണു​ള്ള​ത്. സൗ​ദി​യാ​ണ് അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ മൂ​ന്നാം സ്​​ഥാ​ന​ത്ത്.

ലോ​ക​ത​ല​ത്തി​ൽ സൗ​ദി​യു​ടെ സ്​​ഥാ​നം 31 ആ​ണ്. അ​ൽ​ജീ​രി​യ, മൊ​റോ​ക്കോ, ഒ​മാ​ൻ, ജോ​ർ​ഡ​ൻ, ഈ​ജി​പ്ത്, ഇ​റാ​ഖ്, എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് അ​റ​ബ് മേ​ഖ​ല​യി​ൽ താ​ര​ത​മ്യേ​ന പ​ട്ടി​ണി കു​റ​ഞ്ഞ മ​റ്റു രാ​ജ്യ​ങ്ങ​ൾ. മ​ധ്യ ആ​ഫ്രി​ക്ക​​ൻ രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ കു​ട്ടി​ക​ളി​ൽ പോ​ഷ​കാ​ഹാ​ര​ക്കു​റ​വും പ​ട്ടി​ണി​യും കൂ​ടു​ത​ൽ. മ​ധ്യ ആ​ഫ്രി​ക്ക​ൻ റി​പ്പ​ബ്ലി​ക്, ഛാദ്​ ​എ​ന്നി​വ പ​ട്ടി​ണി രാ​ജ്യ​ങ്ങ​ളാ​ണ്.

യ​മ​ൻ, മൊ​ഗാ​ദി​ശു, സാം​ബി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ തു​ട​ർ​ന്നു​ള്ള സ്​​ഥാ​ന​ങ്ങ​ളി​ൽ. കു​വൈ​ത്തി​ൽ 2.5 ശ​ത​മാ​ന​ത്തി​ലും കു​റ​വാ​ണ് ഭ​ക്ഷ്യ​ക്ക​മ്മി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ഞ്ചു വ​യ​സ്സി​ന് താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കി​ട​യി​ലെ പോ​ഷ​കാ​ഹാ​ര​ത്തി​​​​െൻറ കു​റ​വ് കു​വൈ​ത്തി​ൽ 3.1 ശ​ത​മാ​ന​മാ​ണ്. ഈ ​പ്രാ​യ​ത്തി​ൽ മ​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​വൈ​ത്തി​ൽ 0.8 ശ​ത​മാ​ന​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

kuwait lalest
Advertisment