Advertisment

ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച യു.എസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിഗമനങ്ങളും തള്ളി സൗദി അറേബ്യ ; പിന്തുണ പ്രഖ്യാപിച്ച് കുവൈറ്റ് വിദേശകാര്യമന്ത്രാലയം

New Update

കുവൈറ്റ്: ജമാൽ ഖഷോഗി വധത്തെ സംബന്ധിച്ചുള്ള യു.എസ് കോണ്‍ഗ്രസ് റിപ്പോർട്ടിനെക്കുറിച്ച് സൗദി അറേബ്യയുടെ പ്രസ്ഥാവനയെ പിന്തുണച്ച് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം.

Advertisment

publive-image

സൗദി പൗരനായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് യു.എസ് കോണ്‍ഗ്രസിന് റിപ്പോർട്ട് സമര്‍പ്പിച്ചത്. ഹീനമായ കുറ്റകൃത്യത്തില്‍ നിഷേധാത്മകവും തെറ്റായതും അസ്വീകാര്യവുമായ വിലയിരുത്തല്‍ പൂര്‍ണമായും നിരാകരിക്കുന്നുവെന്ന് വിദേശമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

തെറ്റായ വിവരങ്ങളും നിഗമനങ്ങളുമാണ് റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞ കാര്യങ്ങൾക്ക് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പിന്തുണ അറിയിച്ചു.

kuwait foreign ministry
Advertisment