Advertisment

കുവൈറ്റ്‌ ഗ്രാൻഡ് ഹൈപ്പർ 'മണി റെയിൻ' ആദ്യ നറുക്കെടുപ്പ് അൽ റായ് ശാഖയിൽ നടത്തി

New Update

publive-image

Advertisment

കുവൈറ്റ്‌ : ഷോപ്പിംഗ് ഉത്സവത്തിന്‍റെ ലഹരി പടർത്തി ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ശാഖകളിൽ നടക്കുന്ന 'മണി റെയിൻ' സമ്മാന പദ്ധതിയുടെ ആദ്യ മെഗാ നറുക്കെടുപ്പ് ഏപ്രിൽ 15 ന് ഗ്രാൻഡ് അൽ റായി ശാഖയിൽ തിജാരി പ്രതിനിധി അബ്ദുൽ അസീസ് അൽ അതാർ നിർവഹിച്ചു .

മിനി മോൾ (കൂപ്പൺ നമ്പർ 90310 ) ജലീൽ (കൂപ്പൺ നമ്പർ 014567 ) എന്നിവരാണ് ആദ്യ മെഗാ വിജയികൾ. 2222 യുഎസ് ഡോളർ വീതമാണ് സമ്മാനത്തുക.

കൂടാതെ 222 ഡോളർ വീതമുള്ള 50 വിജയികളെയും പ്രഖ്യാപിച്ചു. രണ്ടാമത് മെഗാ വിജയികളുടെ നറുക്കെടുപ്പ് ഏപ്രിൽ 29 ന് ഗ്രാൻഡ് ഹൈപ്പർ ഫർവാനിയ ശാഖയിൽ നടക്കും .

ഏപ്രിൽ 10 മുതൽ ഓഗസ്റ്റ് 20 വരെ ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ശാഖകളിൽ നിന്നും ഓരോ 5 കുവൈറ്റ് ദിനാറിന്റെ പർച്ചേസിലും നറുക്കെടുപ്പിൽ പങ്ക് ചേരാൻ അവസരം ലഭിക്കുന്ന മണി റെയിനിന് ഉപഭോക്‌താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . ഒൻപത് നറുക്കെടുപ്പുകളിലൂടെ മൊത്തം 459 വിജയികൾക്കായി 150,000 ഡോളറാണ് സമ്മാനത്തുക .

kuwait
Advertisment