Advertisment

കുവൈറ്റില്‍ ആരോഗ്യ മന്ത്രാലയത്തിലെ നഴ്‌സിംഗ് മേഖലയിലും സ്വദേശി വത്ക്കരണത്തിന് നീക്കം .?

New Update

കുവൈറ്റ്‌ : കുവൈറ്റില്‍ ആരോഗ്യ മന്ത്രാലയത്തിലെ നഴ്‌സിംഗ് മേഖലയിലും സ്വദേശി വത്കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.

Advertisment

publive-image

ഇതിന്റെ ഭാഗമായി ഈ രംഗത്തേക്ക് കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കുന്നതിനു ആരോഗ്യ മന്ത്രാലയം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി ആരോഗ്യ മന്ത്രാലയത്തിലെ നഴ്‌സിംഗ് സേവന വിഭാഗം ഡയറക്ടര്‍ സന തഖദം വ്യക്തമാക്കി.

ഈ മേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിക്കുന്നതിന് ആരോഗ്യ മന്ത്രി ബാസില്‍ അല്‍ സബാഹിന്റെ പ്രത്യേക താല്‍പര്യ പ്രകാരം ശമ്പള വര്‍ദ്ധനവ്, തൊഴില്‍ പരിശീലനം, സ്‌കോളര്‍ഷിപ്പ് മുതലായവ നടപ്പിലാക്കുന്നതിനു പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

 

kuwait kuwait latest
Advertisment