Advertisment

കുവൈറ്റില്‍ പത്തു ദിവസം പൊതുഅവധി ; കരട് നിർദേശം സർക്കാർ തള്ളി

New Update

കുവൈറ്റ് : റമദാനിൽ പത്തു ദിവസം പൊതുഅവധി നൽകണമെന്ന കരട് നിർദേശം കുവൈറ്റ് സർക്കാർ തള്ളി. വിശ്വാസികൾക്ക് ആരാധനാ കർമങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ റമദാനിലെ അവസാന പത്ത് ദിവസം ഔദ്യോഗീകമായി അവധി പ്രഖ്യാപിക്കണമെന്ന് എംപിമാരായ അബ്ദുല്ല ഫഹദ്, മാജിദ് അൽ മുതൈരി എന്നിവരയുടെ നേതൃത്വത്തിലാണ് പാർലമെൻറിൽ കരട് നിർദേശം സമർപ്പിച്ചത്.

publive-image

സമർപ്പിച്ച നിർദേശത്തെ നേരത്തെ തന്നെ സിവിൽ സർവീസ് കമ്മീഷനും ഫത്വ വകുപ്പും എതിർത്തിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാരും നിർദേശം തള്ളിയത്.

kuwait kuwait latest
Advertisment