Advertisment

കുവൈറ്റില്‍ ഈ വര്‍ഷം പൊതുമാപ്പ് ഉണ്ടാകില്ല. നിയമലംഘകരുടെ എണ്ണം 1.10 ലക്ഷം കവിഞ്ഞു. കര്‍ശന പരിശോധനയ്ക്ക് ഒരുങ്ങി അധികൃതര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് : കുവൈറ്റില്‍ ഈ വര്‍ഷം പൊതുമാപ്പ് ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ അറിയിപ്പ്. പകരം രാജ്യത്ത് അനധികൃതമായി തങ്ങുന്ന നിയമ ലംഘകരെ പിടികൂടാന്‍ കര്‍ശന പരിശോധനകള്‍ക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍.

കഴിഞ്ഞ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1.10 ലക്ഷം നിയമലംഘകര്‍ ഉണ്ടെന്നാണ് കണക്കാക്കപെടുന്നത്. ഇവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് താമസ കുടിയേറ്റ വിഭാഗം മോധാവി മേജർ ജനറൽ തലാൽ മാറാഫി അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ പൊതുമാപ്പിന്റെ സമയത്ത് അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടാന്‍ ഉദാരമായ സമീപനമായിരുന്നു അധികൃതര്‍ സ്വീകരിച്ചിരുന്നത്. അത് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തങ്ങിയവര്‍ക്ക് ഇത്തവണ പിടിവീഴും. കഴിഞ്ഞ വര്‍ഷം ഒരു മാസത്തേയ്ക്ക് പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് വീണ്ടും നീട്ടിയിരുന്നു.

kuwait
Advertisment