Advertisment

ഈ വർഷം കുവൈറ്റില്‍ റെക്കോർഡ് ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ പ്രവചനം ;  ഉച്ച സമയത്ത് പുറംജോലി ചെയ്യിപ്പിച്ചതിന് 112 കേസ് രജിസ്റ്റര്‍ ചെയ്തു

New Update

കുവൈറ്റ്‌ :  ഈ വർഷം കുവൈറ്റില്‍ റെക്കോർഡ് ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ പ്രവചനം. ഉച്ച സമയത്ത് പുറം ജോലി ചെയ്യിപ്പിച്ചതിന് നൂറ്റിപ്പന്ത്രണ്ട് കേസുകളാണ് ഈ മാസം മാത്രം ഇവിടെ രജിസ്റ്റർ ചെയ്തത്.

Advertisment

publive-image

നിയമം ലംഘിച്ച് ഉച്ച സമയത്ത് പുറംജോലി ചെയ്യിപ്പിച്ചതിന്റെ പേരിൽ ഈ മാസം ഇതു വരെ 112 കേസുകൾ രജിസ്റ്റർ ചെയ്തു. ഉച്ചയ്ക്ക് 11 മുതൽ വൈകിട്ട് 5 വരെ ഓഗസ്റ്റ് അവസാനം വരെ ജോലി ചെയ്യരുതെന്നാണ് സർക്കാർ ഉത്തരവ്.

ഇത് ലംഘിക്കുന്നവർ 100 കുവൈറ്റ്‌ ദിനാർ പിഴ നൽക്കണം. ചൂട് കനത്തതോടെ 14,360 കിലോവാട്ട് വൈദ്യുതിയാണ് കുവൈറ്റില്‍ ഒരു ദിവസം ഉപയോഗിച്ചത്. വരും ദിവസങ്ങളിൽ ഇത് ഇനിയും വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ കുവൈറ്റില്‍ താപനില 50-52 ഡിഗ്രി സെൽഷ്യസ് ആകുമെന്നാണ് മുന്നറിയിപ്പ്.

kuwait kuwait latest
Advertisment