Advertisment

ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി ഇടുക്കി അസോസിയേഷന്‍ കുവൈറ്റ്‌ വനിതാ ഫോറം രംഗത്ത്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

ഇടുക്കി / കുവൈറ്റ്‌ : പ്രളയ ദുരിതത്തില്‍ യാതനയനുഭാവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി  കുവൈറ്റിലെ ഇടുക്കി അസോസിയേഷന്‍ വനിതാ ഫോറം രംഗത്ത്. കുവൈറ്റ്‌ ഇടുക്കി അസോസിയേഷന്‍ വിമന്‍സ് ഫോറം സമാഹരിച്ച സഹായങ്ങള്‍ കമ്മിറ്റി അംഗം ജിനു ടുബിന്‍ ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിന്റെ ഓഫീസിലെത്തി കൈമാറി.

വരും ദിവസങ്ങളില്‍ കുവൈറ്റില്‍ നിന്നും കൂടുതല്‍ സഹായ പദ്ധതികള്‍ ദുരിതമേഖലകളിലേയ്ക്ക് എത്തിക്കാനാണ് വനിതാ പ്രവര്‍ത്തകരുടെ തീരുമാനം. പ്രവാസി വനിതകളുടെ ഉദ്യമത്തെ ഡീന്‍ കുര്യാക്കോസ് അഭിനന്ദിച്ചു.

kuwait
Advertisment