Advertisment

മുഹബ്ബത്ത്‌ കുവൈത്ത്‌ ഇഫ്താർ സംഗമം

New Update

കുവൈത്ത്‌ സിറ്റി: കുവൈത്തിലെ പ്രമുഖ സഘടനയായ മുഹബ്ബത്ത്‌ കുവൈത്ത്‌ ഇഫ്താർ സംഗമം സഘടിപ്പിച്ചു. അബ്ബാസിയ പോപ്പിൻസ്‌ ഹാളിൽ നടന്ന സംഗമം ജന പങ്കാളിത്വം കൊണ്ട്‌ ശ്രദ്ദേയമായി. റഷീദ്‌ കൊവ്വൽ പള്ളിയുടെ ഖിറാഅത്തോടു കൂടി തുടങ്ങിയ ചടങ്ങിൽ പ്രസിഡണ്ട്‌ കബീർ മണ്ണാർക്കാടിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി സത്താർ കുന്നിൽ ഉത്ഘാടനം ചെയ്തു.

Advertisment

publive-image

നിയാസ്‌ മജീദ്‌, ഗൾഫയർ കേരള കുവൈത്ത്‌ ജന. സെക്രട്ടറി വിനോദ്‌ പെരേര, സക്കീർ പുത്തൻപാലം, അക്ബർ കുളത്തുപ്പുഴ, പ്രകാശൻ, ആസിഫ്‌, ഫഹദ്‌, ഹംസ കോയ, വീണ പ്രസംഗിച്ചു.

പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മുഹബ്ബത്ത്‌ കുവൈത്തിന്റെ മുതിർന്ന അംഗം നജീബ്‌ എൻ.കെ. യ്ക്ക്‌ ഉപഹാരം നൽകി ആദരിച്ചു. മുഹബ്ബത്ത്‌ കുവൈത്തിന്റെ പ്രവർത്തകർ പരിപ്പാടിക്ക്‌ നേത്യത്വം നൽകി. ജന. സെക്രട്ടറി അൻസാർ കൊല്ലം സ്വാഗതവും ട്രഷറർ സുഹൈൽ ബല്ല നന്ദിയും പറഞ്ഞു.

kuwait
Advertisment