Advertisment

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ഹൗസ് ഇന്ന് വൈ​കീ​ട്ട്​ 3.30ന്​

New Update

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ഹൗസ് ഇന്ന് വൈ​കീ​ട്ട്​ 3.30ന്​ ​നടക്കും .

എം​ബ​സി ഓഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ നേ​രി​ട്ട്​ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്‌.

Advertisment

publive-image

നിലവിൽ ഓൺ​ലൈ​നാ​യി ന​ട​ത്തി​യിരുന്ന ഓപ​ൺ ഹൗ​സി​ൽ രാ​ജ്യ​ത്തെ കോ​വി​ഡ്​ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ മാ​സം മു​ത​ലാ​ണ്​ നേ​രി​ട്ട്​ പങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത്.

പ്ര​വാ​സി​ക​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ, എം​ബ​സി​യു​ടെ ഇ​ട​നി​ല​ക്കാ​ർ ച​മ​യു​ന്ന​വ​ർ എ​ന്നീ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളാ​ണ്​ ഇന്ന് ച​ർ​ച്ച ചെ​യ്യു​ന്ന​ത്. ഓപ​​ൺ ഹൗ​സി​ന്​ സ്ഥാനപതി സിബി ജോ​ർ​ജ്​ നേ​തൃ​ത്വം ന​ൽ​കും.

ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ൻ എ​ടു​ത്ത ഇ​ന്ത്യ​ക്കാ​ർ​ക്ക്​ community.kuwait@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ൽ ​ഇ-​മെ​യി​ൽ അ​യ​ച്ച്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ പങ്കെ​ടു​ക്കാം. പ്ര​ത്യേ​ക​മാ​യി എ​​ന്തെ​ങ്കി​ലും അ​ന്വേ​ഷി​ക്കാ​നു​ള്ള​വ​ർ പേ​ര്, പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​ർ, സി​വി​ൽ ഐഡി ന​മ്പ​ർ, ഫോ​ൺ ന​മ്പ​ർ, കു​വൈ​ത്തി​ലെ വി​ലാ​സം എ​ന്നി​വ സ​ഹി​തം community.kuwait@mea.gov.in എ​ന്ന ​ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

ഓപ​ൺ ഹൗ​സ്​ ഓൺ​ലൈ​നാ​യി കാ​ണി​ക്കി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നാ​യി സ​ന്ന​ദ്ധ സേ​വ​നം ചെ​യ്യാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ള്ള​വ​ർ നേ​രി​ട്ട്​ എ​ത്ത​ണ​മെ​ന്ന്​ എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

ഇ​വ​രും community.kuwait@mea.gov.in എ​ന്ന ഇ- ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ പേ​ര്​ അ​റി​യി​ക്ക​ണം.

kuwait news
Advertisment