Advertisment

ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കുവൈറ്റിലെ ഇന്ത്യന്‍ എംബസിയ്ക്ക് ദിവസേന ലഭിക്കുന്നത് നിരവധി ഈമെയിലുകള്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യന്‍ എംബസിയ്ക്ക് ദിവസേന നിരവധി മെയിലുകളാണ് ലഭിക്കുന്നതെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

Advertisment

publive-image

ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങള്‍ എംബസിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഇത്തരം മെയിലുകളും കത്തുകളും എംബസി വിലമതിക്കുന്നതായും സ്വാഗതം ചെയ്യുന്നതായും അധികൃതര്‍ വ്യക്തമാക്കി. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഓരോ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ എംബസി ശ്രമം നടത്തിവരികയാണ്.

പ്രശ്‌നപരിഹാരത്തിനായി മെയിലുകളും കത്തുകളും അയക്കുമ്പോള്‍ അവയില്‍ പാസ്‌പോര്‍ട്ടില്‍ കൊടുത്തിരിക്കുന്ന പേരും പാസ്‌പോര്‍ട്ട് നമ്പറും, സിവില്‍ ഐഡി വിവരങ്ങളും, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും കൃത്യമായി ഉള്‍പ്പെടുത്തണമെന്നും എംബസി നിര്‍ദേശിക്കുന്നു.

ഇത് സഹായം ആവശ്യമുള്ളവരുമായി നേരിട്ട് ഇടപെടാന്‍ അധികൃതര്‍ക്ക് സഹായമാകുമെന്നും അധികൃതര്‍ അറിയിക്കുന്നു.

kuwait indian embassy
Advertisment