Advertisment

ഇന്ത്യന്‍ പെട്രോളിയം പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കുവൈറ്റ് സന്ദര്‍ശിച്ചു

New Update

കുവൈറ്റ്: ഇന്ത്യന്‍ പെട്രോളിയം പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കുവൈറ്റ് സന്ദര്‍ശിച്ചു. ഒക്ടോബര്‍ 11,12 തീയ്യതികളാണ് മന്ത്രി കുവൈറ്റ് സന്ദര്‍ശനം നടത്തിയത്. അന്തരിച്ച അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബായുടെ നിര്യാണത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുശോചനം അദ്ദേഹം അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ അറിയിച്ചു.

Advertisment

publive-image

ഇന്ത്യന്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വ്യക്തിപരമായ അനുശോചന സന്ദേശങ്ങളും ധര്‍മേന്ദ്ര പ്രധാന്‍ കുവൈറ്റ് അമീറിന് കൈമാറി. കൂടാതെ കുവൈറ്റിന്റെ പുതിയ അമീറായി തെരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് ആശംസകളും അറിയിച്ചു.

കുവൈറ്റിന്റെ പുതിയ കിരീടാവകാശിയായി തെരഞ്ഞെടുക്കപ്പെട്ട ഷെയഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനും മന്ത്രി ആശംസകള്‍ അറിയിച്ചു.

publive-image

കുവൈറ്റിന്റെ എണ്ണ-വൈദ്യുത, ജലമന്ത്രി ഡോ ഖാലിദ് അലി അല്‍ ഫാദേലിനെയും മന്ത്രി സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളുടെയുമ ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു. തുടര്‍ന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി മഹാത്മജിക്ക് പുഷ്പാര്‍ച്ചനയും നടത്തി.

kuwait kuwait latest
Advertisment