Advertisment

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിലെ ഈ ഉദ്യോഗസ്ഥരുടെ ധിക്കാരത്തിന് തടയിടാന്‍ ആരുമില്ലേ ? നാട്ടിലേയ്ക്ക് യാത്രക്കൊരുങ്ങി നാലാം തവണയും എയര്‍പോര്‍ട്ടിലെത്തിയ ഗര്‍ഭിണിയ്ക്കും ഭര്‍ത്താവിനും യാത്രാനുമതി നിക്ഷേധിച്ച് പകപോക്കല്‍ ! ക്രൂരത മുന്‍ഗണനാ ക്രമം അട്ടിമറിച്ചത് ചോദ്യം ചെയ്തതിന്. മലയാളിക്കെതിരെ പകപോക്കിയത് മലയാളി ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ ?

New Update

publive-image

Advertisment

കാസര്‍കോട്  : കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിലെ ഈ ഉദ്യോഗസ്ഥരുടെ ധിക്കാരത്തിന് തടയിടാന്‍ ആരുമില്ലാത്ത ഗതികേടിലാണ് രാജ്യത്തിന്‍റെ സംരക്ഷണ കവചമായി മാറേണ്ട എംബസി ഇപ്പോള്‍. ഗർഭിണിയായ ഭാര്യയുമായി കാസർകോഡ്‌ തൃക്കരിപ്പൂർ സ്വദേശിയായ അബ്ദുല്ല എന്ന യുവാവ് നാട്ടിലേയ്ക്ക് പോകാന്‍ നാലാം  തവണയും വിമാനത്താവളത്തിൽ എത്തിയിട്ടും ഇവരുടെ ദൈന്യതയ്ക്ക് ചെവികൊടുക്കാതെ എംബസി ഉദ്യോഗസ്ഥന്‍റെ ക്രൂരത ഇന്നും തുടര്‍ന്നു . നിന്നും

വന്ദേ ഭാരത്‌ മിഷൻ പ്രകാരമുള്ള ഇന്നത്തെ തിരുവനന്തപുരം വിമാനത്തിൽ 7 മാസം ഗർഭിണിയായ ഭാര്യയെ നാട്ടിലെത്തിക്കുക എന്ന യുവാവിന്റെ ലക്ഷ്യം എംബസി ഉദ്യോഗസ്ഥന്റെ ഒടുങ്ങാത്ത പകക്ക്‌ മുന്നിൽ നാലാം തവണയും വിഫലമാകുകയായിരുന്നു . ഇവരുടെ യാത്ര തടയാന്‍ നാട്ടിലേയ്ക്ക് പോകാനുള്ള ഇവരുടെ എംബസി രജിസ്ട്രേഷന്‍ റദ്ദാക്കികൊണ്ടായിരുന്നു ഈ മലയാളി ദമ്പതികളോട്  എംബസിയിലെ മലയാളി ഉദ്യോഗസ്ഥന്‍റെ ക്രൂരത.

വേണ്ടത്ര യാത്രക്കാർ എത്തത്തതിനെ തുടർന്ന് 10 ഓളം സീറ്റുകളിലേക്ക്‌ കാത്തിരിപ്പിലുള്ള യാത്രക്കാരെ വീടുകളിൽ നിന്നും വിളിച്ചു വരുത്തിയാണു ഇന്നത്തെ തിരുവനന്തപുരം വിമാനത്തിൽ സീറ്റ്‌ നിറച്ചത് എന്നിരിക്കെയാണ് ഈ ദമ്പതികള്‍ക്ക് യാത്രാനുമതി നിക്ഷേധിച്ചത് ‌. എന്നിട്ടും എംബസി ഉദ്യോഗസ്ഥന്റെ ഒടുങ്ങാത്ത വിദ്വേഷം എയർ ഇന്ത്യ അധികൃതർക്ക്‌ പോലും ഇവരോട്‌ കരുണ കാട്ടാൻ തടസ്സമായി. 7 മാസം പൂർത്തിയായ ഗർഭിണികൾക്ക്‌ വിമാനയാത്ര അനുവദിക്കില്ല.

ഇപ്പോൾ 7 മാസം ഗർഭിണിയാണു യുവാവിന്റെ ഭാര്യ ആത്തിക്ക. നാട്ടിലേക്കുള്ള അടുത്ത വിമാനം ഇനി എന്നാണെന്ന് വ്യക്തമല്ല . ഇതോടെ ഈ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ് .

യാത്രക്കാരുടെ മുൻഗണന പട്ടികയിൽ ഇടം നേടുന്നതിനു അർഹരായിട്ടും മൂന്നു തവണയാണു ഈ കുടുംബം തഴയപ്പെട്ടത്‌. കൊച്ചി , കോഴിക്കോട്‌ വിമാനങ്ങളിൽ സീറ്റ്‌ ലഭിക്കുന്നതിനു ഇവർ ശ്രമങ്ങൾ നടത്തിയിരുന്നു.

ഓരോ തവണയും ഇവർ വിമാനത്താവളത്തിൽ എത്തി കേണപേക്ഷിച്ചിട്ടും ഇവർക്ക്‌ സീറ്റ്‌ നൽകാൻ എംബസി അധികൃതർ തയ്യാറായില്ല. എന്നാൽ ഇന്നലത്തെ കണ്ണൂർ വിമാനത്തിൽ സീറ്റ്‌ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇവർ വീണ്ടും വിമാനത്താവളത്തിൽ എത്തി. അനർഹരായ പലരെയും യാത്രക്കാരുടെ പട്ടികയിൽ ചേർത്തിട്ടും തന്നെ അവഗണിക്കുന്നതിനെതിരെ എംബസി ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തതാണു യുവാവിനു വിനയായത്‌.

ഇവരുടെ ദൈന്യത മനസ്സിലാക്കിയ വിമാനത്താവളത്തിലെ സ്വദേശി ഉദ്യോഗസ്ഥൻ യുവാവിനെ സഹായിക്കാൻ തയ്യാറാകുകയും ഇവർക്ക്‌ ഇന്നത്തെ തിരുവനന്ത പുരം വിമാനത്തിൽ സീറ്റ്‌ നൽകണമെന്ന് എംബസി ഉദ്യോഗയോഗസ്ഥനോട്‌ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അതിനു പകരം എംബസി യുവാവിനെതിരെ പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നു .

നാട്ടിലേക്ക്‌ പോകുന്നതിനു എംബസിയിൽ ചെയ്ത രജിസ്ട്രേഷൻ റദ്ദ്‌ ചെയ്യുകയായിരുന്നു എംബസി ഉദ്യോഗസ്ഥന്‍ ചെയ്ത ആദ്യ നടപടി. ഈ വിവരം ഇന്നലെ എംബസിയിലെ മലയാളി ഉദ്യോഗസ്ഥൻ ഇവരെ വിളിച്ചറിയിക്കുകയും ചെയ്തു.

ഇത്‌ മാധ്യമങ്ങങ്ങളിൽ വാർത്തയായതോടെയാണു എംബസി ഉദ്യോഗസ്ഥന്റെ കോപം ഇരട്ടിച്ചത്‌. വിമാനത്താവളത്തിലെ സ്വദേശി ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഇവർ ഇന്ന് വീണ്ടും യാത്രക്കൊരുങ്ങി എത്തുകയായിരുന്നു.

സ്വദേശി ഉദ്യോഗസ്ഥൻ മുഖേനെ എംബസി ഉദ്യോഗസ്ഥനെ സമീപിച്ച ഇവരോട്‌ ഇവർക്ക്‌ സീറ്റ്‌ നൽകാമെന്ന് എംബസി ഉദ്യോഗസ്ഥർ അറിയിക്കുകയും ഇവരോട്‌ അൽപനേരം കാത്തിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ സ്വദേശിയുടെ ജോലി സമയം കഴിഞ്ഞ തക്കം നോക്കിയാണു എംബസി ഉദ്യോഗസ്ഥൻ ഇവർക്ക്‌ നേരെ വീണ്ടും തിരിഞ്ഞത്‌.

വിമാനത്തിൽ വേണ്ടത്ര യാത്രക്കാർ ഇല്ലാത്തതിനാൽ വിമാനതാവളത്തിൽ എത്താതിരുന്ന 10 ഓളം യാത്രക്കാരെ വിളിച്ചു വരുത്തിയാണു ടിക്കറ്റ്‌ നൽകിയത്‌. എന്നിട്ട്‌ പോലും ഇവർക്ക്‌ ടിക്കറ്റ്‌ നൽകാൻ എംബസി ഉദ്യോഗസ്ഥന്റെ ക്രൂര ഹൃദയം അനുവദിച്ചില്ല. ഇതോടെ ഇവർ നാലാം തവണയും റൂമിലേക്ക്‌ തിരിച്ചു പോയി. അനര്‍ഹാരായ പലരും ഈ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നാട്ടിലെത്തി സോഷ്യല്‍ മീഡിയയില്‍ ലൈവ് പോസ്റ്റ്‌ ചെയ്യുന്നുണ്ട്.

സംഘടനാ നേതാക്കള്‍ ശുപാര്‍ശ ചെയ്യുന്നവര്‍ക്ക് സീറ്റ് നല്‍കി നേതാക്കളെ വരുതിയിലാക്കിയാണ് എംബസി ഉദ്യോഗസ്ഥന്‍ തന്‍റെ ദുര്‍ഭരണം ഇവിടെ കാഴ്ച വയ്ക്കുന്നത്. എംബസിയിലെ അധികാരം ഉപയോഗിച്ച് ഇയാള്‍ നടത്തുന്ന ദുര്‍ഭരണവും ക്രൂര കൃത്യങ്ങളും മലയാളിയായ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ട്.

corona kuwait
Advertisment