Advertisment

കുവൈറ്റില്‍ ഇന്ത്യന്‍ എംബസി ഔട്ട്പാസ് നല്‍കിയ 7000ത്തോളം പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ഇന്ത്യന്‍ എംബസി ഔട്ട്പാസ് നല്‍കിയ 7000ത്തോളം പേര്‍ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. കുവൈറ്റ് ആഭ്യന്തരമന്ത്രാലയത്തിന്റെ പൊതുമാപ്പ് പ്രയോജനപ്പെടുത്തുകയും പാസ്‌പോര്‍ട്ട് കൈവശമില്ലാത്തതിനെ തുടര്‍ന്ന് എംബസിയുടെ ഔട്ട് പാസിന് അപേക്ഷിക്കുകയും ചെയ്തവരില്‍ 7000ത്തോളം പേരാണ് ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്.

Advertisment

publive-image

എം​ബ​സി നി​യോ​ഗി​ച്ച വ​ള​ൻ​റി​യ​ർ​മാ​ർ മു​ഖേ​ന ഔട്ട്പാ​സി​ന്​ അ​​പേ​ക്ഷി​ച്ച​വ​ർ ഇ​പ്പോ​ൾ പൊ​തു​മാ​പ്പ്​ ര​ജി​സ്​​ട്രേ​ഷ​ന്​ വ​രേ​ണ്ട​തി​ല്ല എ​ന്ന്​ എം​ബ​സി ത​ന്നെ​യാ​ണ്​ അ​റി​യി​ച്ച​ത്. അ​വ​ർ രേ​ഖ​ക​ൾ​ക്കാ​യി എം​ബ​സി​യി​​ലേ​ക്കും വ​രേ​ണ്ട​തി​ല്ലെ​ന്നും എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ അ​വ​രെ അ​റി​യി​ക്കു​ക​യും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യു​മെ​ന്നാ​ണ്​ എം​ബ​സി അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​ത്​ വി​ശ്വ​സി​ച്ച്​ തി​രി​ച്ചു​പോ​യ​വ​രാ​ണ്​ ര​ണ്ട്​ മാ​സ​ങ്ങ​ൾ​ക്ക്​ ശേ​ഷ​വും അ​നി​ശ്ചി​താ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന​ത്.

ഇഖാമ ഇല്ലാത്തതിനെ തുടര്‍ന്ന് ഇവര്‍ക്ക് വന്ദേഭാരത് മിഷന്‍ ഭാഗമായും മറ്റ് സംഘടനകള്‍ ഏര്‍പ്പെടുത്തി നല്‍കുന്ന ചാര്‍ട്ടേഡ് വിമാനങ്ങളിലും കയറി തിരിച്ചുപോകാനും കഴിയാത്ത അവസ്ഥയാണ്.  അതെസമയം ഔട്ട്‌ പാസിന് അപേക്ഷിച്ചവരിൽ വിസാകാലവധി ഉള്ളവരും പാസ്സ് പോർട്ട്‌ ഉള്ളവരും ഉണ്ടെന്ന് ആണ് എംബസി വൃത്തങ്ങള്‍ പറയുന്നത്‌

kuwait kuwait latest kuwait indian embassy
Advertisment