Advertisment

ചുമതലകള്‍ നിര്‍വഹിക്കാത്തവര്‍ക്കെതിരെ നടപടി; സുരക്ഷ ശക്തിപ്പെടുത്തും: കുവൈറ്റ് ആഭ്യന്തരമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: സുരക്ഷ മെച്ചപ്പെടുത്തുക, പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട് കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് തമര്‍ അലി സബ അല്‍ സലേം അല്‍ സബാഹ് ആഭ്യന്തര മന്ത്രാലയ അണ്ടര്‍സെക്രട്ടറി ലെഫ്. ജനറല്‍ എസ്സാം അല്‍ നഹാം, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

സാങ്കേതിക മാര്‍ഗങ്ങളിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗങ്ങളിലൂടെയോ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കൃത്യമായ ആസൂത്രണം നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.

നേരത്തെയുള്ള തീരുമാനങ്ങള്‍, നിയമങ്ങള്‍ എന്നിവ നിലവിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയില്‍ മെച്ചപ്പെടുത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ചുമതലകള്‍ നിര്‍വഹിക്കാത്തവരോട് സഹിഷ്ണുത കാണിക്കരുതെന്നും മന്ത്രി പറഞ്ഞു.

Advertisment