Advertisment

കുവൈറ്റിനെ ആക്രമിച്ച് ഈച്ചകള്‍ ; അവ വളരെ അപകടകാരികളെന്ന് ഡോ ജെനാന്‍ അല്‍ ഹര്‍ബി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ വീടുകളില്‍ ഈച്ചകളുടെ സാന്നിധ്യം വര്‍ധിക്കുന്നു. ഇത്തരം ഈച്ചകള്‍ വളരെ അപകടകാരികളാണെന്ന മുന്നറിയിപ്പുമായി പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിംഗിലെ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജെനാന്‍ അല്‍ ഹര്‍ബി രംഗത്ത്.

Advertisment

publive-image

മാലിന്യക്കൂമ്പാരങ്ങളിലും വിസര്‍ജ്യങ്ങളിലും മറ്റും കണ്ടു വരുന്ന ഇത്തരം ഈച്ചകള്‍ വളരെ അപകടകാരികളാണ്. വയറുകളിലും കാലുകളിലും സൂഷ്മജീവികളായ ബാക്ടീരിയകളെയും വഹിച്ചുകൊണ്ടാണ് ഇത്തരം ഈച്ചകള്‍ പറന്നുനടക്കുന്നത്. പല രോഗങ്ങള്‍ക്കും കാരണമായ ബാക്ടീരിയകള്‍ ഇത്തരം ഈച്ചകള്‍ വഴി പടരുന്നു.

വീടുകളിലും, റസ്റ്റോറന്റുകളിലും, ആശുപത്രികളിലും, ഈ പ്രാണികളുടെ സാന്നിദ്ധ്യം അവഗണിക്കുന്നതിനെതിരെ അവര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം പ്രാണികളെ എത്രയും വേഗം വീടുകളില്‍ നിന്നും മറ്റും തുടച്ചുമാറ്റേണ്ടതാണെന്ന് അവര്‍ വ്യക്തമാക്കി.

അല്ലാത്ത പക്ഷം ടൈപോയ്ഡ്, കോളറ, സാല്‍മോണെല്ല , ടിബി, ഡയേറിയ , ആന്ത്രാക്‌സ് തുടങ്ങിയ രോഗാണുക്കളെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

kuwait kuwait latest
Advertisment