Advertisment

കുവൈറ്റില്‍ ഇഖാമ പുതുക്കുന്നതിന് ഇനി കുടിയേറ്റവിഭാഗം ഓഫിസിൽ പോയി ക്യൂ നില്‍ക്കേണ്ട, പ്രവാസികളുടെ ആശ്രിത വിസ പുതുക്കാനും

New Update

publive-image

Advertisment

കുവൈറ്റ് ∙ കുവൈറ്റില്‍ ഇഖാമ പുതുക്കുന്നതിന് ഇനി കുടിയേറ്റവിഭാഗം ഓഫിസിൽ ചെന്നു ക്യൂ നില്‍ക്കേണ്ട. പകരം ഇതിനായി ഓൺ‌ലൈൻ വഴി സംവിധാനം ഒരുങ്ങുകയാണ്. ഇതോടെ രാജ്യത്തെ 30 ലക്ഷത്തിലേറെ വിദേശികള്‍ക്ക് അടുത്ത വര്‍ഷം പകുതിയോടെ എവിടെയിരുന്നു൦ ഓൺ‌ലൈൻ വഴി ഇഖാമ പുതുക്കാം.

അതേപോലെ പ്രവാസികളുടെ രക്ഷിതാക്കൾ, പങ്കാളികൾ, കുട്ടികൾ എന്നിവർക്കുള്ള കുടുംബ സന്ദർശക വീസയും ഓൺ‌ലൈൻ സംവിധാനത്തിലൂടെ ലഭ്യമാക്കുന്ന പദ്ധതിയാണ് ആഭ്യന്തരമന്ത്രാലയം ആവിഷ്കരിച്ചിക്കുന്നത്. വിദേശികളിൽനിന്ന് ആരോഗ്യ ഇൻഷുറൻസ് ഫീസ് ഈടാക്കുന്നതിനുള്ള സംവിധാനം കൂടി ഏർപ്പെടുത്താനുണ്ട്. നിലവിൽ ഇൻഷുറൻസ് കമ്പനിയിൽ പണം അടച്ചശേഷമാണു വീസ നടപടികൾ പൂർത്തിയാക്കുന്നത്.

ഇൻഷുറൻസ് ഫീസ് സംവിധാനം കൂടി ഓൺലൈൻ വീസ സംവിധാനത്തിൽ ഉൾപ്പെടുത്താനായി ആഭ്യന്തരമന്ത്രാലയത്തിലെ ഐടി ഡയറക്ടർ മേജർ ജനറൽ അലി അൽ മുഐലി മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി അധികൃതരുമായി ചർച്ച നടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ കെ-നെറ്റ് വഴി ഫീസ് അടയ്ക്കാനുള്ള സംവിധാനം ഉടൻ ഒരുക്കാനാണു ധാരണ. അതു പ്രാവർത്തികമായാൽ വീസ നടപടികൾ ഓൺ‌ലൈൻ വഴിയാക്കുന്നത് അടുത്തവർഷം മധ്യത്തോടെ പ്രാബല്യത്തിൽ വരും

kuwait latest
Advertisment