പ്രസ് ഫ്രീഡം ഇന്‍ഡക്‌സ്: കുവൈറ്റ് 105-ാമത്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, April 23, 2021

കുവൈറ്റ് സിറ്റി: ‘റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്’ പുറത്തിറക്കിയ 2021-ലെ പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ കുവൈറ്റ് നാല് സ്ഥാനം മെച്ചപ്പെടുത്തി. 180 രാജ്യങ്ങളുടെ പട്ടികയില്‍ 105-ാമതാണ് കുവൈറ്റ്.

ഗള്‍ഫ് മേഖലയില്‍ കുവൈറ്റാണ് ഒന്നാമത്. ഖത്തര്‍ (128), യുഎഇ (131), ഒമാന്‍ (133), ബഹ്‌റൈന്‍ (168), സൗദി അറേബ്യ (170) എന്നീ രാജ്യങ്ങളാണ് യഥാക്രമം പിന്നിലുള്ളത്.

×