Advertisment

കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷന്‍ ഖുര്‍ആന്‍ ഹാഫിളുകളെ ആദരിച്ചു

New Update

കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷന്‍ പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ആദരം 2018 സംഘടിപ്പിച്ചു. പയ്യന്നൂര്‍ പെരുമ്പ ലത്വീഫിയ മദ്രസ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷന്‍ പയ്യന്നൂര്‍ ഏരിയ പ്രസിഡണ്ട്‌ സുബൈര്‍ കുരിക്കള്‍ അധിയക്ഷത വഹിച്ചു

Advertisment

പ്രവസത്തിന്‍റെ പണം ധൂര്‍ത്തിനോ എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ വാഗ്മി ഇബ്രാഹിം ഖലീല്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ സംസ്ഥാന കാര്യദര്‍ശി കെ.കെ. അബ്ദുള്ള സമ്മേളനം ഉല്‍ഘാടനം ചെയ്തു.

പെരുമ്പ ജമാത്ത്‌ പ്രസിഡണ്ടും സാമൂഹ്യ പ്രവര്‍ത്തകനുമായ എസ് ഹംസ ഹാജി, കലാ സാംസ്‌കാരിക രംഗത്ത് മികവ് തെളിയിച്ച മൊയ്തു പെരുമ്പ, സാമൂഹ്യ പ്രവര്‍ത്തകന്‍ മുഹമ്മദ്‌ യാസീന്‍ എന്നിവരെ ആദരിച്ചു

പയ്യന്നൂര്‍ ഏരിയയില്‍ നിന്ന് ഖുറാന്‍ മനപ്പാഠമാക്കിയ 16 ഹാഫിളുകളെയും, മദ്രസ പഠനത്തില്‍ സെക്കന്‍ററി തലത്തില്‍ ഉന്നതമാര്‍ക്ക്‌ കരസ്ഥമാക്കിയ കുട്ടികളെയും കാഷ് അവാര്‍ഡും മെമന്റോയും നല്‍കി ആദരിച്ചു.

പയ്യന്നൂര്‍ ഏരിയയിലെ ഒരു കുടുംബത്തിന് ഭവന നിര്‍മ്മാണത്തിനുള്ള സഹായം അരലക്ഷം രൂപയും ഒരു രോഗിക്ക്‌ പത്തായിരം രൂപയും വിതരണം ചെയ്തു. കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷന്‍ കേന്ദ്ര ഒര്‍ഗനൈസിന്ഗ് സെക്രട്ടറി കെ.സി റഫീഖ്, ദിലീപ്‌ കോട്ടപ്പുറം, സൈഫുദീന്‍, എസ് അഷ്‌റഫ്‌, മുഹമ്മദ്‌ യാസീന്‍ , അഹമ്മദ് ഇടചാക്കൈ, എന്നിവര്‍ ആശംസ പ്രസംഗം നടത്തി

പെരുമ്പ മജാലീസ് ദഫ് സംഗത്തിന്റെയും ദഫ് പ്രദര്‍ശനം ഉണ്ടായിരുന്നു .കുവൈറ്റ്‌ കരള മുസ്ലിം അസോസിയേഷന്‍ പയ്യന്നൂര്‍ ഏറിയകമ്മിറ്റി പ്രോഗ്രാം ചെയര്‍മാന്‍ മോഹമ്മൂദ്‌ പെരുമ്പ സ്വാഗതവും സി എച്ച് റഫീഖ് നന്ദിയും പറഞ്ഞു

kuwait
Advertisment