കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 15ന് വെള്ളിയാഴ്ച്ച

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, March 14, 2019

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. യുടെ പുതിയ ഓഫീസ് 2019 മാർച്ച് 15 നു വൈകുന്നേരം 4 മണിക്ക് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്രയും വാർത്താകുറിപ്പിൽ അറിയിച്ചു.

അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിലാണ് കൂടുതൽ സൗകര്യങ്ങളോടെ വിശാലമായ പുതിയ ഓഫീസ് കേന്ദ്രം തുറന്ന് പ്രവർത്തിക്കുക.

കെഎംസിസി ഭാരവാഹികളുടെയും, പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രാസ്ഥാനിക ബന്ധുക്കളും പങ്കാളികളാകും.

×