Advertisment

കുവൈറ്റ്‌ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : ഹൃസ്വ സന്ദരർശനാര്ഥം കുവൈറ്റിൽ എത്തിയ ഇന്ത്യൻ വോളിബാൾ ടീമിന്റ അസിറ്റന്റ് കോച്ചും, ഇന്ത്യൻ അണ്ടർ 20, കേരള വോളിബാൾ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ടീമുകളുടെ കോച്ചുമായ നാസർ ചെറുമോത്തിന് കുവൈറ്റ്‌ കെഎംസിസി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ കുവൈറ്റ്‌ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.

Advertisment

publive-image

മണ്ഡലം കെഎംസിസി പ്രസിഡന്റ്‌ അബ്ദുല്ല മാവിലായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്‌ ശറഫുദ്ധീൻ കണ്ണേത് ഉത്ഘാടനം ചെയ്തു.

ആശംസകൾ അർപ്പിച്ചു കൊണ്ട് സംസ്ഥാന ട്രഷറർ നാസർ എം ആർ, വൈസ് പ്രസിഡന്റ്‌ സുബൈർ പാറക്കടവ്, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് വി ടി കെ മുഹമ്മദ് മണ്ഡലം ട്രഷറർ റഷീദ് ഒന്തത്ത്‌ വൈസ് പ്രസിഡണ്ടുമാരായ ഉസ്മാൻ കാണാചേരി സാജിദ് കുയിതേരി എന്നിവരും റഷീദ് പഴത്തോങ്ങ് ഷംസുദ്ദീൻ നരിപ്പറ്റ ബഷീർ കോട്ടാളൻ സംസാരിച്ചു.

നാസർ ചേറുമോത്ത്‌ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി യൂനുസ് കല്ലാച്ചി സ്വാഗതവും, സെക്രട്ടറി സിറാജ് ചെനോളി നന്ദിയും പറഞ്ഞു.

Advertisment