Advertisment

കുവൈത്ത് ദേശീയ ദിനത്തിന് കെ.എം.സി.സി.യുടെ ഐക്യദാർഢ്യം

New Update

കുവൈത്ത്  : കുവൈത്തിന്റെ 59 ആം ദേശീയ ദിനത്തിന് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റിയുടെ ഐക്യദാർഢ്യം. ദേശീയ ദിനത്തിൽ വഫ്ര റിസോർട്ടിൽ നടന്ന നേതൃക്യാമ്പിനോടനുബന്ധിച്ചാണ് വലിയ ബാനറിനു പിറകിലായി നേതാക്കൾ അണിനിരന്നത്.

Advertisment

publive-image

മുസ്ലീം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറിയും എം.പിയുമായ ഇടി മുഹമ്മദ് ബഷീർ സാഹിബ് മുഖ്യാഥിതി യായിരുന്നു. പ്രമുഖപ്രമുഖ മാധ്യമ പ്രവർത്തകൻ ഷരീഫ് സാഗർ, പ്രസിഡന്റ് ഷറഫുദീൻ കണ്ണേത്ത്, കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ്, ട്രഷറർ എം. ആർ. നാസർ, സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, സുബൈർ പാറക്കടവ്, എൻ . കെ. ഖാലിദ് ഹാജി, ഷഹീദ് പാട്ടിലത്ത്, ഹാരിസ് വള്ളിയോത്ത്, സിറാജ് എരഞ്ഞിക്കൽ, എഞ്ചിനീയർ മുഷ്താഖ്, ടി. ടി ഷംസു, റസാഖ് അയ്യൂർ, ഉപദേശക സമിതിയംഗങ്ങളായ കുഞ്ഞഹമ്മദ് പേരാമ്പ്ര, ബഷീർ ബാത്ത, സൈനുദ്ദീൻ കടിഞ്ഞിമൂല, മുൻ കേന്ദ്ര പ്രസിഡന്റ് എ.കെ. മഹ്മൂദ് സാഹിബ് ഉൾപ്പെടെയുള്ള വിവിധ ജില്ലാ, മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു.

തുടർന്ന് നടന്ന കലാ പരിപാടിയിൽ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റും ആർട്സ് വിംഗ് ചെയർമാനുമായ ഹാരിസ് വള്ളിയോത്ത് അദ്ധ്യക്ഷത വഹിച്ചു. ആർട്സ് വിംഗ് ജനറൽ കൺവീനർ ഷാഫി കൊല്ലം നന്ദി പറഞ്ഞു.

kuwait kuwait latest kuwait kmcc
Advertisment