Advertisment

കുവൈത്ത് കെ.എം.സി.സി. ചാർട്ടേർഡ് വിമാനം ; രജിസ്ട്രേഷൻ പതിനായിരത്തോളം; അടുത്ത ദിവസം ടിക്കറ്റ് നൽകും

New Update

കുവൈത്ത് : കുവൈത്ത് കെ.എം.സി.സി ചാർട്ടേർഡ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനായി രജിസ്ട്രേഷൻ ചെയ്തവരുടെ എണ്ണം പതിനായിരത്തോളമായതായി കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അറിയിച്ചു. മുൻ കൂർ പണം വാങ്ങുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖു പേരാമ്പ്രയും പ്രസ്താവനയിൽ അറിയിച്ചു.

Advertisment

publive-image

കെ.എം.സി.സി.യുടെ പേരിൽ പണം അടക്കുന്നതിനായി ആരെങ്കിലും ബന്ധപ്പെട്ടാൽ അവരുടെ പേരും നമ്പറും സഹിതം ലിങ്കിൽ കാണുന്ന ഫോൺ നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

വിമാനത്തിന്റെ സമയക്രമം പ്രസിദ്ധീകരിക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. അതിനു ശേഷം മാത്രമേ ടിക്കറ്റ് നൽകാനായി ബന്ധപ്പെടുകയുള്ളൂവെന്നും അവർ അറിയിച്ചു. ഇത്തരം തട്ടിപ്പിനെ കുറിച്ചു സത്യം ഓണ്‍ലൈൻ റിപ്പോർട്ട്‌ ചെയ്തിരുന്നു.

kuwait kuwait kmcc
Advertisment