Advertisment

ദുരിതപ്പേമാരിയില്‍ ആശ്വാസക്കുടയൊരുക്കി നെസ്റ്റോ ഹൈപര്‍ മാര്‍ക്കറ്റ്; 1000 കിറ്റുകൾ കുവൈത്ത് കെ.എം.സി.സിക്ക് നൽകി

New Update

കുവൈത്ത്  : കൊവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ട് റൂമുകളിൽ കഴിയുന്നവർക്ക് ഭക്ഷണക്കിറ്റുകളും മരുന്നുകളും എത്തിച്ച് നൽകാൻ കുവൈത്ത് കെ.എം.സി.സി. ഉൾപ്പെടെയുള്ള സംഘടനകൾക്ക് സഹായം നൽകിയവരും നൽകുന്നവരും കുറവല്ല. എന്നാൽ 1000 കിറ്റുകൾ ഒന്നിച്ച് നൽകി നെസ്റ്റോ ഹൈപ്പർ കുവൈത്ത് കെ.എം.സി.സി.യുടെ വിശ്വാസ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്. നെസ്റ്റൊ ഹൈപ്പർ മാർക്കറ്റ് റിജണൽ ഡയറക്ടർ വി. കരീം കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തിനും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്രക്കും കിറ്റുകൾ കൈമാറി.

Advertisment

publive-image

വിശപ്പ് എന്നത് അനുഭവിച്ചറിയേണ്ട ഒരു വികാരമാണ്. കഴിഞ്ഞ മൂന്ന് മാസമായി കുവൈത്തിലെ മലയാളികൾ താമസിക്കുന്ന ഭൂരിപക്ഷ പ്രദേശങ്ങളും കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ലോക്ഡൗണിലാണ്. ജോലിയും കൂലിയുമില്ലാതെ പ്രയാസപ്പെടുന്നവരുടെ വിളികൾ അധികവും തേടിയെത്തുന്നത് കുവൈത്തിലെ പ്രയാസപ്പെടുന്നവന്റെ ആശ്വാസതുരുത്തായ കുവൈത്ത് കെ.എം.സി.സിയെയാണ്, അതിന്റെ നേതാക്കളെയാണ്.

ആശങ്കകൾക്കു മുന്നിൽ എന്ത് ചെയ്യുമെന്നറിയാതെ പകച്ചു നിൽക്കുന്നവരുടെ മുന്നിൽ ആശ്വാസത്തിന്റെ തെളിനീരായി എന്നും മുന്നിൽ കെ.എം.സി.സി യുണ്ട്. അയ്യായിരത്തോളം ഭക്ഷ്യധാന്യക്കിറ്റുകൾ ഇതിനോടകം കെ.എം.സി.സി. കുവൈത്തിന്റെ പല ഭാഗങ്ങളിലും വിതരണം ചെയ്തു കഴിഞ്ഞു.

ലോക്ഡൗൺ കാലാവധി നീളുന്നതിനനുസരിച്ച് ദുരന്തത്തിന്റെ വ്യാപ്തി കൂടുകയാണ്. പ്രതിസന്ധി നീളുമ്പോൾ എവിടെയും ഒന്നും തികയാത്ത അവസ്ഥ ഇനി എന്ത് ചെയ്യും എന്ന് കരുതി പകച്ചു നിൽക്കുന്നിടത്താണ് ആശ്വാസത്തിന്റെ പൊൻ വെളിച്ചവുമായി നെസ്റ്റോ എം.ഡിയുടെ വിളി കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തിനെ തേടിയെത്തുന്നത്.

ആയിരം കിറ്റുകളാണ് നെസ്റ്റോ കുവൈത്ത് കെ.എം.സി.സി.യെ ഏൽപ്പിച്ചത്. വാക്കുകൾക്കതീതമാണ് നെസ്റ്റോയുടെ കാരുണ്യപ്രവർത്തനങ്ങളിൽ കുവൈത്ത് കെ.എം.സി.സിയുമായുള്ള സഹകരണം. ലോകം ഇന്നു വരെ ദർശിച്ചിട്ടില്ലാത്ത ദുരിതകാലത്തെ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സമൂഹത്തിൽ ഇല്ലാത്തവനെ സഹായിക്കാൻ നെസ്റ്റോ അധികാരികൾ കാണിച്ച ഉദാരമനസ്കത കേവലം നന്ദിവാക്കിൽ ഒതുക്കാനാവില്ല.

kuwait kuwait kmcc
Advertisment