Advertisment

ബോസ് റസാക്ക് നാടണഞ്ഞു; തുണയായി കെഎംസിസി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റില്‍ ശമ്പളം നല്‍കാതെ സ്വദേശി സ്‌പോണ്‍സര്‍ പീഡിപ്പിക്കുകയും വീട്ടില്‍ നിന്നിറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തതുമൂലം ദുരിതമനുഭവിച്ച ബോസ് റസാഖിന് കൈത്താങ്ങുമായി കുവൈറ്റ് കെഎംസിസി. കെഎംസിസിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ബോസ് നാടണഞ്ഞു.

Advertisment

publive-image

കൊറോണ വ്യാപനം അതിശക്തമായ സമയത്താണ് താനൂർ മണ്ഡലത്തിലെ നിറരുതൂരിലെ ഉണ്ണ്യാൽ സ്വദേശിയായ റസാഖ് ഊരം കടവത്ത് എന്ന ബോസ് റസാഖ് കുവൈത്ത് കെ.എം.സി.സി. മുൻ കേന്ദ്ര സെക്രട്ടറിയും താനൂർ മണ്ഡലം പ്രസിഡന്റുമായ ഹംസ കരിങ്കപ്പാറ ജില്ലാ പ്രസിഡന്റ് ഹമീദ്മായും ബന്ധപ്പെടുന്നത്.

സ്പോൺസർ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറയുകയും ശമ്പളം നൽകാതെ പീഡിപ്പിക്കുന്നു എന്നും ഹൃദയ സംബസമായ രോഗത്തിന് ഉടൻ തുടർ ചികിത്സ വേണമെന്നും അറിയിച്ചത്.

ഹംസ സാഹിബ്, അദ്ദേഹത്തിന്റെ നാട്ടുകാരനെന്ന നിലയിൽ ഈ വിവരം സംസ്ഥാന സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ് സാഹിബിനെ അറിയിക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന്‌ സ്പോൺസറുമായി ഹംസ ബന്ധപ്പെടുകയും ചെയ്തു. റസാഖിന്റെ ശമ്പള കുടിശ്ശിക നൽകാനും ഇന്ത്യയിലേക്ക് വിമാന സർവ്വീസ് തുടങ്ങിയാൽ സീറ്റ് ലഭിക്കുന്ന മുറയ്ക്ക് അദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം ഹംസ സാഹിബ് ഏറ്റെടുക്കുകയും ചെയ്തു.

അതുവരെ വീട്ടിൽ നിന്നും പുറത്താക്കരുതെന്നും ഭക്ഷണം നിഷേധിക്കരുതെന്നും ഹംസ ശക്തമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കുവൈത്തി വഴങ്ങുകയായിരുന്നു.

അതോടൊപ്പം ടിക്കറ്റിനുള്ള കാശും സ്വാദേശിൽ നിന്നും നേടിയെടുക്കാനും കഴിഞ്ഞു.

ജൂൺ 15 പുറപ്പെട്ട കുവൈത്ത് കെഎം. സി.സി. ചാർട്ടർ ചെയ്ത ആദ്യ വിമാനത്തിൽ അദ്ദേഹത്തിനുള്ള സീറ്റ് അതിന്റെ ഇൻചാർജായിരുന്ന സ്റ്റേറ്റ്‌ സെക്രട്ടറി എൻജിനിയർ മുഷ്താഖ് ഉറപ്പു വരുത്തുകയും കുവൈത്തിയെക്കൊണ്ട് ഹംസ കരിങ്കപ്പാറ പണമടപ്പിക്കുകയും ചെയ്തു.

മുസ്ലീം ലീഗിനോടും കെ.എം.സി.സിയോടുമുള്ള തന്റെ കടപ്പാട് എന്നും നിലനിൽക്കുമെന്ന് ഉറപ്പ് നൽകിയാണ് അദ്ദേഹം കുവൈത്തിന്റെ മണ്ണിൽ നിന്നും യാത്രയായത്. ഇത്തരം നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ നടത്തുന്ന മുസ്‌ലീം ലീഗിനെതിരെ ഒരു പ്രവർത്തനത്തിനും താനുണ്ടാവില്ലെന്ന ഉറപ്പും അദ്ദേഹം നൽകി.

kuwait kuwait kmcc
Advertisment