Advertisment

കുവൈത്ത് കെഎംസിസി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് " സ്പന്ദനം 2018" വെള്ളിയാഴ്ച

New Update

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കേന്ദ്രകമ്മിറ്റിയും മെഡിക്കൽ വിംഗും സംയുക്തമായി , ഇന്ത്യൻ ഡോക്ടേർസ് ഫോറം , ഡന്റൽ അലയൻസ് , ഹാർട്ട് ഫൗണ്ടേഷൻ,നജാത്തുൽ ഖൈർ, തുടങ്ങിയവയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് " സ്പന്ദനം 2018" ഏപ്രിൽ20 ന് വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 2 മണിവരെ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്നു.

Advertisment

publive-image

ഡോക്ടറുടെ നിർദേശ പ്രകാരം സൗജന്യമായി BMI,B.P,Blood Sugar, Cholestrol തുടങ്ങിയ ടെസ്റ്റുകളും നടത്തുന്നതാണ്. Medicine, Suegery, ENT, Ophthalmology, Dental, Gynec, peadiatrics, cardiology, Nephrology, Dermatology, Psychiatry ,Neurology , Physiotherapy, Backpain clinic തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനത്തിനു പുറമേ ECG,Ultrasound Scanning, Optometric tests ,Counselling തുടങ്ങിയവയും ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകളും സൗജന്യമായി ക്യാമ്പിൽ ലഭ്യമായിരിക്കുമെന്നും പരിശോധനക്കു മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും കുവൈത്ത് കെഎം.സി.സി. പ്രസിഡണ്ട് കെ.ടി.പി. അബ്ദുറഹിമാൻ ജനറൽ സെക്രട്ടറി സിറാജ് എത്തിക്കൽ ട്രഷറർ എം.കെ. അബ്ദുറസാഖ് മെഡിക്കൽ വിംഗ് ചെയർമാൻ ഡോ. അബ്ദുൽ ഹമീദ്, ജനറൽ കൺവീനർ മുഹമ്മദ് മനോളി എന്നിവർ അറിയിച്ചു.

വിശദ വിവരങ്ങൾക്കും ഫോൺ മുഖെന രെജിസ്റ്റർ ചെയ്യുന്നതിനും 66541356, 98884532, 51719196, 96652669, 55033496, എന്നീ നമ്പറുകളിൽ / വാട്സ്ആപ്പിൽ ബന്ധപ്പെടാവുന്നതാണ് .

kuwait
Advertisment