Advertisment

മുസ്ലിം ലീഗ് സ്ഥാപക ദിന സമ്മേളനം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് സ്ഥാപക ദിന സമ്മേളനം സംഘടിപ്പിച്ചു. കുവൈത്ത് കെ.എം.സി.സി.യുടെ പുതിയ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

കുവൈത്ത് കെ.എം.സി.സി.സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്ത് അദ്ധ്യക്ഷനായിരുന്നു. ഗൾഫിൽ ആദ്യമായി സന്നദ്ധ സേവന സേനയായ വൈറ്റ് ഗാർഡിനെ ഒരുക്കിയ കുവൈത്ത് കെ.എം.സി.സി യെ തങ്ങൾ അഭിനന്ദിച്ചു. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ മുസ്ലിം ലീഗിന്റെ ചരിത്ര സംഭവങ്ങൾപ്രതിപാദിച്ച് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

പരിപാടിക്ക് മുന്നോടിയായി നടന്ന വൈറ്റ് ഗാർഡ് പരേഡിൽ മുനവ്വറലി ശിഹാബ് തങ്ങൾ സല്യൂട്ട് സ്വീകരിച്ചു.

കുവൈത്ത് കെ.എം.സി.സി.മുൻ പ്രസിഡണ്ട് കെ.ടി.പി. അബ്ദുറഹിമാൻ, മറ്റു സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂർ,സിറാജ് എരഞ്ഞിക്കൽ, സുബൈർ പാറക്കടവ്, ഷഹീദ് പട്ടില്ലത്ത്,ഹാരിസ് വള്ളിയോത്ത്, എഞ്ചി.മുഷ്താഖ്, ടി.ടി.ഷംസു, ഷരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ,കുവൈത്ത് കെ.എം.സി.സി.മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത, മറ്റു ജില്ല-മണ്ഡലം ഭാരവാഹികൾ, വാഫി സ്ഥാപങ്ങളുടെ കോർഡിനേറ്റർ അബ്ദുൽ ഹഖീം ഫൈസി ആദൃശ്ശേരി, വാഫി പ്രതിനിധി മുഹമ്മദലി ഫൈസി, കെ.ഐ.സി. പ്രതിനിധി ഗഫൂർ ഫൈസി സംബന്ധിച്ചു.

കെ.എം.സി.സി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടും കുവൈത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റനുമായ ഫൈസൽ കടമേരിയെയും പാലക്കാട് ജില്ലാ പ്രസിഡണ്ട് സലാം പട്ടമ്പിയേയും ചടങ്ങിൽ മുനവ്വറലി ശിഹാബ് തങ്ങൾ മെമെന്റൊ നൽകി ആദരിച്ചു.

കുവൈത്ത് കെ.എം.സി.സി മെഡിക്കൽ വിംഗ് ഏപ്രിൽ 12 വെള്ളിയാഴ്ച്ച നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ രജിസ്ട്രേഷൻ ഫോമിന്റെ പ്രകാശനം മുൻ പ്രസിഡണ്ട് കെ.ടി.പി. അബ്ദുറഹിമാനു നൽകിയും കുവൈത്ത് കെഎം. സി. സി.യുടെ 2019 - 2021 കാലയളവിലേക്കുള്ള മെമ്പർഷിപ്പ് കാർഡ് വിതരണോദ്ഘാടനം കണ്ണൂർ ജില്ലാ കെ.എം.സി.സി. പ്രസിഡണ്ടും മുൻ കേന്ദ്ര കമ്മറ്റി പ്രസിഡണ്ടുമായ എ.കെ. മഹ് മൂദ് സാഹിബിന് നൽകിയും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

കുവൈത്ത് കെ.എം.സി.സി. ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം.ആർ.നാസർ നന്ദിയും പറഞ്ഞു.

kuwait
Advertisment