Advertisment

കുവൈറ്റ്‌ കെഎംസിസി റമദാൻ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

New Update

publive-image

Advertisment

കുവൈറ്റ്‌ : കുവൈറ്റ്‌ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി കഴിഞ്ഞ റമദാനിൽ നടത്തിയ "റമദാൻ ക്വിസ് സീസൺ 3" മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ബദർ അൽ സമ മെഡിക്കൽ സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.

മണ്ഡലം ആക്ടിംഗ് പ്രസിഡന്റ്‌ യുസുഫ് ആദൂറിന്റെ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്ള കടവത്ത് ഉദ്‌ഘാടനം ചെയ്തു. ഒന്നാം സ്ഥാനം നേടിയ സകീർ തായലങ്ങാടിക്കുള്ള ഉപഹാരം ബദർ അൽ സമ ജനറൽ മാനേജർ റസാക്കും, മാർക്കറ്റിങ് മാനേജർ പ്രീമയും ചേർന്നു നൽകുകയുണ്ടായി.

രണ്ടാം സ്ഥാനം നേടിയ അബ്ദുൽ മുബീനുള്ള ഉപഹാരം യുസുഫ് ആദൂറും മൂന്നാം സ്ഥാനം നേടിയ മിയാദ് തളങ്കരയ്ക്കുള്ള ഉപഹാരം അസീസ് തളങ്കരയും , ബദർ സമക്കുള്ള ഉപഹാരം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്ള കടവത്തും സമ്മാനിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും റഹീം ചെർക്കള നന്ദിയും പറഞ്ഞു.

Advertisment