Advertisment

ദേശീയ ദിന ഐക്യദാർഢ്യ സമ്മേളനം വെള്ളിയാഴ്ച്ച ;സമദാനിയും പി.കെ.ഫിറോസും പങ്കെടുക്കും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. കുവൈത്ത് സ്വതന്ത്ര്യദിനത്തോടും വിമോചനദിനത്തോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഫെബ്രുവരി 15 നു അബ്ബാസിയ മറീന ഹാളിൽ നടത്തുന്ന മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

Advertisment

മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ എം.പി.അബ്ദുസ്സമദ് സമദാനിയും, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസും സംബന്ധിക്കും. രണ്ടാമത് ഇ.അഹമ്മദ് എക്സലൻസ് അവാർഡ് ഫോർ ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് മെട്രോ മുഹമ്മദ് ഹാജിക്ക് ചടങ്ങിൽ വെച്ച് സമ്മാനിക്കും.

ഇന്ത്യൻ എംബസി പ്രതിനിധികളും കുവൈത്ത് പ്രമുഖരും കുവൈത്തിലെ മത, സാംസ്കാരിക, സാമൂഹ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന ആഘോഷത്തോടനുബന്ധിച്ച് ഇന്തോ-കുവൈത്ത് കലാ-സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന സമ്മേളനത്തിനു വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്ത്, ആക്ടിങ്ങ് ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ , ട്രഷറർ. എം.ആർ.നാസർ എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

kuwait
Advertisment