Advertisment

നാട്ടിൽ കുടുങ്ങിയ അംഗങ്ങൾക്ക് കൈതാങ്ങുമായി കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി : കുവൈറ്റ് യാത്രവിലക്ക് ഏർപ്പെടുത്തിയതോടെ നാട്ടിൽ കുടുങ്ങിപ്പോയ അംഗങ്ങൾക്ക് കരുതലയുമായി കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ.

യാത്രവിലക്കിനെ തുടർന്ന് വിസ ക്യാൻസൽ ചെയ്യപ്പെട്ടവരും വിലക്ക് മാറി തിരിച്ച് വരാൻ കാത്തിരിക്കുന്നവരുമായ കൂട്ടായ്മയിലെ മുപ്പത്തിയഞ്ചോളം അംഗങ്ങൾക്കാണ് മുപ്പതോളം വിഭവങ്ങൾ അടങ്ങിയ സമ്പൂർണ്ണ ഫാമിലി ഫുഡ് കിറ്റുകൾ നൽകിയത്.

നാട്ടിൽ കോവിഡ് കേസുകൾ കൂടി വന്നതോടെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ആണ് ഏർപ്പാട് ചെയ്തിരിക്കുന്നത്, അത്കൊണ്ട് തന്നെ നിരവധി പ്രവാസി കുടുംബങ്ങൾ പ്രതിസന്ധിയിലും പ്രയാസത്തിലും ആണ്. ഈ ഒരു പാശ്ചാത്തലത്തിലാണ് ഫുഡ് കിറ്റ് എന്ന ആശയവുമായി സംഘടനാ മുന്നോട്ട് വന്നത്.

മുൻ പ്രസിഡന്റ് ഇല്യാസ് ബഹസ്സൻ, വൈസ് പ്രസിഡന്റ് റഷീദ് ഉള്ളിയേരി, സെക്രട്ടറി സനു കൃഷ്ണൻ, നജീബ് മണമൽ, എന്നിവരുടെ നേതൃത്വത്തിൽ ആണ് കിറ്റ് വിതരണം നടന്നത്.

Advertisment