Advertisment

കുവൈറ്റില്‍ ജോലി നഷ്ടപ്പെട്ട്‌ കൊടിയ പ്രമേഹരോഗത്താൽ കഷ്ടപ്പെട്ടിരുന്ന തിരുവനന്തപുരം സ്വദേശി നാട്ടിലേയ്ക്കു തിരിച്ചു; ജോൺസൺ യേശുദാസന് സഹായവുമായി രംഗത്തെത്തിയത് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്‌; ജോൺസൺ നാട്ടിലേക്ക് യാത്രതിരിച്ചത്‌ എസ്. ബി. സി കമ്പനിയുടെ ഗോ എയര്‍ ചാർട്ടേട് വീമാനത്തിൽ

New Update

കുവൈറ്റ്‌ : ഫെബ്രുവരിയിൽ ജോലി നഷ്ടപ്പെട്ട്‌, കൊടിയ പ്രമേഹരോഗത്താൽ കഷ്ടപ്പെട്ടിരുന്ന തിരുവനന്തപുരം സ്വദേശി ജോൺസൺ യേശുദാസൻ ഇടുക്കി എംപി ഡീൻ കുര്യാക്കേസിന്റെ സഹായത്താൽ 12ാം തിയതിയിലെ എസ്. ബി. സി കമ്പനിയുടെ ഗോ എയര്‍ ചാർട്ടേട് വീമാനത്തിൽ നാട്ടിലേയ്ക്കു തിരിച്ചു.

Advertisment

publive-image

ഫെബ്രുവരിയിൽ ജോലിനഷപ്പെട്ടപ്പോൾ കൈയ്യിലുണ്ടായിരുന്ന തുച്ഛമായ പൈസയിലാണ്‌

ദിവസങ്ങൾ തള്ളി നീക്കിയത്. പിന്നീട് എംപി. ഡീൻ കുര്യാക്കോസിന്റെ നിർദ്ദേശപ്രകാരം ഇടുക്കി അസോസിയേഷൻ ഭാരവാഹികളാണ് ഭക്ഷണവും മറ്റും നല്കി സഹായിച്ചത്.

മാനസിക അസ്വാസ്ത്യങ്ങൾ പ്രകടിപ്പിച്ച അദ്ദേഹത്തിന് ആശ്വാസമായി എയിംസിന്റെ

കൗൺസിലിംങ്ങും. യാത്ര ടിക്കറ്റിനായി ഒഐസിസി ഇടുക്കി ജില്ലാക്കമറ്റി അംഗം റ്റ്യൂബിൻ കോടമുള്ളിൽ ഡീൻ കുര്യാക്കോസിന്റെ നിർദ്ദേശ പ്രകാരം എസ്. ബി. സി കുവൈറ്റ് കബനി ഉദ്യോഗസ്ഥന്‍ ഡേവിഡുമായി ബന്ധപ്പെട്ട് ടിക്കറ്റും തരപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച എല്ലാവരോടും നന്നി അറിയിക്കുന്നതായി ജോൺസൺ യേശുദാസ് പറഞ്ഞു.

deen kuriakose
Advertisment