Advertisment

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ : കുവൈറ്റില്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തത് 100 കണക്കിന് വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റുകള്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ സമ്പൂര്‍ണ ലോക്ക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നീക്കം ചെയ്തത് 100 കണക്കിന് വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റുകളെന്ന് റിപ്പോര്‍ട്ട്.

Advertisment

publive-image

മഹ്ബൂല പ്രദേശത്തെ ഇഷ്ബലിയയിലെ സ്വദേശി പാര്‍പ്പിട മേഖലകളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളാണ് ട്രാഫിക് വിഭാഗം കയ്യോടെ നീക്കം ചെയ്തത്.

ജലീബ്, മഹ്ബൂല പ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണ് പ്രവാസികളായ വാഹന ഉടമകള്‍ മഹ്ബൂലക്ക് സമീപമുള്ള സ്വകാര്യ പാര്‍പ്പിട മേഖലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തത് . തുടര്‍ന്ന് പ്രദേശവാസികള്‍ പരാതി നല്‍കുകയായിരുന്നു .

കഴിഞ്ഞ ദിവസമാണ് കൊറോണ വ്യാപനം തടയുന്നതിനുളള പ്രതിരോധ നടപടികളുടെ ഭാഗമായി പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജലീബ്, മഹബൂല പ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

kuwait kuwait latest
Advertisment