Advertisment

കുവൈത്തിൽ ജിലീബ്‌ അൽ ശുയൂഖ്‌ , മഹബൂല പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ ലോക്ക്‌ ഡൗൺ പിൻവലിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

 

Advertisment

publive-image

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ജിലീബ്‌ അൽ ശുയൂഖ്‌ , മഹബൂല പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ ലോക്ക്‌ ഡൗൺ പിൻവലിച്ചു. ജൂലൈ 9 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. കഴിഞ്ഞ ഏപ്രിൽ 6 മുതലാണു മഹബൂല , ജിലീബ്‌ ശുയൂഖ്‌ പ്രദേശങ്ങളിൽ ലോക്ക്‌ ഡൗൺ ഏർപ്പെടുത്തിയത്‌. ജൂലൈ 9 മുതലാണ്

കഴിഞ്ഞ 14 ദിവസമായി പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് മഹബുള്ളയില്‍ ലോക്ഡൌണ്‍ പിന്‍വലിച്ചത്. ഇന്ന് വൈകീട്ട് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദിന്റെ അധ്യക്ഷതയിൽ നടക്കുന്ന പ്രത്യേക യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം കൈക്കൊണ്ടത്.

രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ​ സ​ലൂ​ണു​ക​ൾ, ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ, ഹെ​ൽ​ത്ത്​ സെന്‍റര്‍ എ​ന്നി​വ ഒ​ഴി​കെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ്​ 30 ശ​ത​മാ​നം ജീ​വ​ന​ക്കാ​രു​മാ​യി പ്ര​വ​ർ​ത്ത​നം തുടങ്ങിയത് . അ​ഞ്ചു​ഘ​ട്ട​ങ്ങ​ളി​ലാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച്​ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നാ​ണ്​ സ​ർ​ക്കാ​ർ തീ​രു​മാ​നം.

Advertisment