മലയാളം വിക്കിപീഡിയ ജന്മദിനാഘോഷം നടത്തി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, December 25, 2017

കുവൈറ്റ് : മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം ജന്മദിനം കുവൈറ്റിലെ വിക്കിമീഡിയരുടെ നേതൃത്വത്തിൽ അബുഹലിഫ പാർക്കിൽ ആഘോഷിച്ചു. വിക്കിപീഡിയയെക്കുറിച്ചുള്ള ക്ലാസുകൾ, കുവൈറ്റിലെ പ്രവർത്തക കൂട്ടായ്മ രുപീകരണം എന്നിവ നടത്തി.

വിക്കിപീഡിയയെ ജനകീയമാക്കുന്നതിനുള്ള പഠനസമ്മേളനങ്ങൾ പുതുവർഷത്തിൽ നടത്തുവാൻ തീരുമാനിച്ചു. വിക്കിപീഡിയ അഡ്മിനിസ്ട്രേറ്റർ ഇർവിൻ സെബാസ്റ്റ്യൻ, സീനിയർ വിക്കിപീഡിയൻ നോബിൾ മാത്യു വെണ്മണി എന്നിവർ നേതൃത്വം നൽകി.

2002 ഡിസംബർ 21 ന് പ്രവർത്തനം ആരംഭിച്ച മലയാളം വിക്കിപീഡിയയിൽ 53000 ൽ പരം ലേഖനങ്ങളും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മുന്നൂറിലധികം സജീവ എഴുത്തുകാരും ഉണ്ട്. സാധാരണക്കാരടക്കം ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരാണ് ഈ സംരഭത്തെ നയിക്കുന്നത്.

×