Advertisment

33 കാരനായ മലയാളി യുവാവ് കുവൈറ്റില്‍ ഹൃദയാഘാദത്തെ തുടര്‍ന്ന്‍ അന്തരിച്ചു

New Update

publive-image

Advertisment

കുവൈറ്റ് : 33 കാരനായ പ്രവാസി മലയാളി യുവാവ് കുവൈറ്റില്‍ ഹൃദയാഘാദത്തെ തുടര്‍ന്ന്‍ അന്തരിച്ചു. കോട്ടയം പാമ്പാടി കുറ്റിക്കാട്ട് പൈനാടത്ത് ജോസഫ് പൗലോസിന്റെയും ആനി വർഗീസിന്റെയും മകന്‍ ഏലിയാസ് ( അനീഷ് ) ആണ് മരിച്ചത് .

കുവൈറ്റിലെ എറ്റേർണിറ്റി ട്രാവൽസിൽ ട്രാവൽ കൺസൾറ്റൻഡ്‌ ആയി ജോലി ചെയ്യുകയായിരുന്നു.

അവധി ദിവസമായതിനാല്‍ താമസ സ്ഥലത്ത് വിശ്രമിക്കുകയായിരുന്ന അനീഷിനെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ മുറിയില്‍ എത്തി ബലമായി വാതില്‍ തുറന്നു നോക്കിയപ്പോഴായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത് .

മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.

kuwait latest
Advertisment