Advertisment

കുവൈറ്റില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് പത്തനംതിട്ട സ്വദേശിയായ 52കാരന്‍; കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കുവൈറ്റില്‍ വൈറസ്‌ ബാധയേറ്റ്‌ മരണമടയുന്ന മൂന്നാമത്തെ മലയാളി

New Update

കുവൈറ്റ്‌: കുവൈറ്റില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വല്ലന സ്വദേശി പവിത്രൻ ദാമോദരൻ (52) ആണു ഇന്നലെ രാത്രി മരണമടഞ്ഞത്‌. കൊറോണ ബാധയെ തുടർന്ന് ഫർവ്വാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

Advertisment

publive-image

കഴിഞ്ഞ 22 വർഷമാ യി അഹമദി കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം അബ്ബാസിയയിലാരുന്നു താമസിച്ചിരുന്നത്‌.

ഭാര്യ ബിന്ദു. മൃതദേഹം കോവിഡ്‌ പ്രോട്ടോ കോൾ പ്രകാരം കുവൈറ്റില്‍ സംസ്കരിക്കും. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കുവൈറ്റില്‍ കൊറോണ വൈറസ്‌ ബാധയേറ്റ്‌ മരണമടയുന്ന മൂന്നാമത്തെ മലയാളിയാണു ഇദ്ദേഹം.

kuwait kuwait latest pravasi malayali pravasi malayali death
Advertisment