Advertisment

കുവൈറ്റില്‍ കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞ പ്രവാസി മലയാളി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞ പ്രവാസി മലയാളി മരിച്ചു. കോഴിക്കോട്‌ ഫറോക്ക്‌ സ്വദേശി കിണറ്റുംകര ഭുവനരാജൻ അപ്പൂട്ടി ( 55) ആണു ഇന്ന് പുലർച്ചെ മരിച്ചത്‌. മൃതദേഹം കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിച്ചു.

publive-image

കൊവിഡ് ബാധിതനായി ഒരു മാസത്തോളമായി മിഷിരിഫ്‌ ഫീൾഡ്‌ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു . സ്വകാര്യ സ്ഥാപനത്തിൽ ഫോർക്ക്‌ ലിഫ്റ്റ്‌ ഓപറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ മിനി. മകൾ അൻജന .

kuwait kuwait latest kuwait malayali death
Advertisment