Advertisment

കുവൈറ്റിൽ ഇന്നലെ ഹൃദയാഘാദം മൂലം മരിച്ച ഏലിയാസിന്റെ മൃതദേഹം തിങ്കളാഴ്ച പൊതുദർശനത്തിനു വയ്ക്കും

New Update

publive-image

Advertisment

കുവൈറ്റ് : കുവൈറ്റിൽ ഇന്നലെ ഹൃദയാഘാദം മൂലം മരിച്ച കോട്ടയം പാമ്പാടി കുറ്റിക്കാട്ട് ജോസഫ് പൗലോസിന്റെയും ആനി വർഗീസിന്റെയും മകന്‍ ഏലിയാസിന്റെ മൃതദേഹം തിങ്കളാഴ്ച പൊതുദർശനത്തിനു വെക്കും.

ഉച്ചക്ക് 2 മണിക്ക് സബാ ഹോസ്പിറ്റൽ മോർച്ചറിയിലാണ് പൊതുദര്‍ശനം. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയായി.

തുടര്‍ന്ന് വൈകീട്ട് 7.30 നുള്ള എമിറേറ്റ്സ് എയർവെയ്‌സിൽ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.

കുവൈറ്റിലെ എറ്റേർണിറ്റി ട്രാവൽസിൽ ട്രാവൽ കൺസൾറ്റൻഡ്‌ ആയായിരുന്നു ഏലിയാസ് ജോലി ചെയ്യുന്നത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ കേരള അസോസിയേഷൻ കുവൈറ്റ്‌ പ്രവർത്തകരാണ് പൂർത്തിയാക്കിയത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 60642533,66791096,66501383, 55831679

kuwait latest
Advertisment