Advertisment

29 കാരനായ മലയാളി യുവാവ് കുവൈറ്റില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

New Update

publive-image

Advertisment

കുവൈറ്റ് : 29 കാരനായ മലയാളി യുവാവ് കുവൈറ്റില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍. പാലക്കാട് പെരുവാമ്പ മന്ദത്തുകാവ് സ്വദേശിയായ സബീക് ശഹാബുദീൻ - 29 ആണ് മരിച്ചത്.

അൽഖാനിം കമ്പനിയിൽ ടെക്‌നിഷ്യൻ ആയിരുന്നു. അബ്ബാസിയയിലെ താമസ സ്ഥലത്തു ജോലി കഴിഞ്ഞു വന്ന് ഞായറാഴ്ച്ച രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു.

തിങ്കളാഴ്ച്ച കാലത്തു ഉറക്കം ഉണരാത്തതിനാൽ കൂടെ താമസിക്കുന്നവർ വിളിച്ചെഴുന്നേല്പിക്കാൻ ശ്രമിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്. ഉറക്കത്തിനിടയിൽ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് സംശയിക്കുന്നു .

നാസിയ സബീക് ആണ് ഭാര്യ . ഒരു കുട്ടിയുണ്ട് . ശഹാബുദീൻ , ആയിഷ എന്നിവരാണ് മാതാപിതാക്കൾ. മൃതുദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ

നടന്നുവരുന്നു.

kuwait latest
Advertisment