Advertisment

കുവൈറ്റ് മലയാളി തിരുവനന്തപുരത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന്‍ അന്തരിച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം : കുവൈറ്റിലെ പ്രവാസി മലയാളി തിരുവനന്തപുരത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ആലപ്പുഴ ചമ്പക്കുളം വൈശ്യ ഭാഗം സ്വദേശി കാണാവള്ളി തോമസിന്‍റെ മകന്‍ മോന്‍സി തോമസ്‌ ആണ് മരിച്ചത്. നിലവില്‍ തിരുവനന്തപുരത്തായിരുന്നു താമസ൦. മക്കള്‍ : അനുപമ, അന്ന.

ഒരു വര്‍ഷം മുന്‍പ് കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി നാട്ടിലേയ്ക്ക് പോന്നതായിരുന്നു. തിരുവനന്തപുരം സംഗീത കോളേജില്‍ പഠിക്കുന്ന മൂത്തമകളെ കോളേജിലാക്കി മടങ്ങിവരും വഴി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‍ കുഴഞ്ഞുവീഴുകയായിരുന്നു.

കുവൈറ്റില്‍ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളില്‍ സജീവ സാന്നിധ്യമായിരുന്നു. സബാ ആശുപത്രിയില്‍ നഴ്സായ മോന്‍സിയുടെ ഭാര്യ ഏലിയാമ്മ നാളെ നാട്ടിലേയ്ക്ക് പോകാനിരിക്കെയാണ് ദുരന്തം.

ആലപ്പുഴ ബ്ലൂ ഡയമണ്ട്സിലെ മുഖ്യ ഗായകനായിരുന്നു. വര്‍ഷങ്ങളായി കുവൈറ്റിലെ കത്തീഡ്രല്‍ ദേവാലയ ഗായക സംഘത്തില്‍ അംഗമായിരുന്നു. എസ് എം സി എ സജീവ അംഗമായിരുന്നു.

kuwait kuwait latest
Advertisment