Advertisment

കുവൈറ്റില്‍ പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍

New Update

publive-image

Advertisment

കുവൈറ്റ് : പ്രവാസി മലയാളി കുവൈറ്റില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ . തൃശൂർ ഊരകം പുതുമന വിജയകുമാർ കെ എസ് (63 വയസ്) ആണ് മരിച്ചത് . എബിജെ എഞ്ചിനീയറിംഗ് & കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്നു.

രാവിലെ ജോലിയ്ക്ക് വരാതിരുന്നതിനെ തുടര്‍ന്ന്‍ സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത് . താമസ സ്ഥലത്ത് എത്തി മുറി തുറന്നു നോക്കിയപ്പോള്‍ മരിച്ച നിലയിലായിരുന്നു . ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം . മൃതദേഹം ഫര്‍വാനിയ ദജീജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി .

ഭാര്യ സജിത വിജയ്‌ . മക്കള്‍ - വിനീത് , വീണ. കുടുംബം നാട്ടിലാണ് . മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു .

ട്രാസ്ക് ജഹ്‌റ ഏരിയ മെമ്പറാണ് .

kuwait latest
Advertisment