Advertisment

പ്രവാസി മലയാളി യുവാവ് കുവൈറ്റില്‍ ഹൃദയാഘാദം മൂലം അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്‌ :  മലയാളി യുവാവ് കുവൈറ്റില്‍ ഹൃദയാഘാദം മൂലം അന്തരിച്ചു. കട്ടപ്പന നരിയമ്പാറ താഴത്തുവരിക്കയിൽ റോയ് ആന്റണി ആണ് മരിച്ചത്. 47 വയസായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു മരണം സംഭവിച്ചത് . ഷുവൈഖില്‍ അല്‍ വസാന്‍ കമ്പനിയില്‍ സെയില്‍സ് മാനായി ജോലി നോക്കുകയായിരുന്നു.

അബ്ബാസിയയിൽ മിനി ഹൈലാൻഡ് ബിൽഡിംഗിൽ ആണ് കുടുംബസമേതം താമസ൦. ഭാര്യ ഷൈനി ഫര്‍വാനിയ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ്. റോജിന്‍ റോയി ആന്റണി, റൊവീന റോയി ആന്റണി എന്നിവര്‍ മക്കളാണ്.

മൃതദേഹം അദാൻ ഹോസ്പിറ്റലിൽ ആണുള്ളത്. ഇടുക്കി അസോസിയേഷന്‍ സജീവാംഗമായിരുന്നു .

 

kuwait
Advertisment