Advertisment

കുവൈത്തില്‍ ഫാം ഹൗസിൽ സ്പോൺസറുടെ മർദ്ദനത്തിനിരയായ യുവാവിനെ മോചിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്‌ : വഫ്ര ഫാം ഹൗസിൽ വെച്ച് സ്പോൺസറുടെ മർദ്ദനത്തിനിരയായ മലപ്പുറം ജില്ലയിലെ ഒഴൂർ-അപ്പാട സ്വദേശിയായ അബൂബക്കർ മടത്തിലിനെ കുവൈത്ത് കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മോചിപ്പിച്ചു .

പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തിന്റെ നേതൃത്വത്തിൽ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഹക്കീം, താനൂർ മണ്ഡലം പ്രസിഡന്റ് ഹംസ ഹാജി കരിങ്കപ്പാറ,സെക്രട്ടറി കബീർ മൂസാജിപ്പടി, റിയാസ് എന്നിവരടങ്ങുന്ന സംഘം സ്പോൺസറെ സന്ദർശിക്കുകയും ചർച്ച നടത്തുകയും ചെയ്തു.

അതിന്റെ ഫലമായി കുവൈത്തി അദ്ദേഹത്തിന്റെ ശമ്പള കുടിശികയും മറ്റും നൽകുകയും വ്യാഴാഴ്ച അദ്ദേഹം നാട്ടിലേക്ക് പുറപ്പെടുകയും ചെയ്തു.

അബൂബക്കർ മടത്തിൽ നാട്ടിലേക്ക് പുറപ്പെടുന്നതിനു മുമ്പ് താനൂർ മണ്ഡലം പ്രസിഡന്റ് ഹംസ ഹാജി കരിങ്കപ്പാറ, ജനറൽ സെക്രട്ടറി മുസ്തഫ മായിനങ്ങാടി, സെക്രട്ടറി കബീർ മൂസാജിപ്പടി, ഹെല്പ് ഡെസ്ക് ജനറൽ കൺവീനർ സലീം നിലമ്പൂർ എന്നിവരുമായും കൂടിക്കാഴ്ച നടത്തി .

kuwait
Advertisment