Advertisment

കടല്‍ കടന്നെത്തിയത് കാരുണ്യത്തിന്റെ വലിയ കൈനീട്ടം ;കുവൈറ്റ്-മാനന്തവാടി വെല്‍ഫെയര്‍ അസോസിയേഷന്‍ ജീവകാരുണ്യ ഫണ്ട് കൈമാറി

New Update

മാനന്തവാടി ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്ന നുറുകണക്കിന് വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനും, കിടപ്പിലായ രോഗികളുടെ കുടുംബങ്ങള്‍ക്ക് അന്നവും മരുന്നും പദ്ധതിയുടെയും വലിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വയനാട് ജില്ലയിലെ കൊയിലേരി ഉദയ വായനശാലയ്ക്കാണ് കുവൈറ്റ്-മാനന്തവാടി വെല്‍ഫെയര്‍ അസോസിയേഷന്‍ കൈതാങ്ങായത്.

Advertisment

എല്ലാവര്‍ഷവും മാനന്തവാടി വളളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ നടത്തിവരുന്ന ഉദയ ഓപ്പണ്‍ ഫുട്‌ബോള്‍ മേളയിലൂടെയാണ് ഉദയ ഈ തുക കണ്ടെത്തുന്നത്.സൗജന്യമായി നടത്തപ്പെടുന്ന ജില്ലയിലെ വേള്‍ഡ്കപ്പ് എന്നറിയപ്പെടുന്ന ഈ ടൂര്‍ണ്ണമെന്റില്‍ നിന്നാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

publive-image

ഈ വര്‍ഷം മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ അധിക ഷിഫ്റ്റ് വര്‍ദ്ധിപ്പിക്കുന്നതുവഴി ജില്ലാ ആശുപത്രിയെ ആശ്രിയിക്കുന്ന നൂറുകണക്കിന് വൃക്ക രോഗികള്‍ക്ക് ആശ്വാസമാകും. ഈ മഹത്തായ ജീവകാരുണ്യ പദ്ധതിക്കാണ് കുവൈറ്റ്-മാനന്തവാടി വെല്‍ഫെയര്‍ അസോസിയേഷന്‍ സഹായഹസ്തം നീട്ടിയത്.

അസോസിയേഷന്‍ പ്രസിഡണ്ട് മാനന്തവാടി സ്വദേശിയായ കൂട്ടുങ്കല്‍ അലക്‌സ് ഉദയയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കുകയും കുവൈറ്റ്-മാനന്തവാടി വെല്‍ഫെയര്‍ അസോസിയേഷന്‍ മുഖേനെ 1 ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

ആയതിന്റെ ആദ്യഗഡു 50000 രൂപ മാര്‍ച്ച് 19ന് മാനന്തവാടി പ്രസ്‌ക്ലബില്‍ വെച്ച് നടന്ന ചടങ്ങില്‍ മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഷാജു അസോസിയേഷന്‍ ഭാരവാഹി  ജോബി വര്‍ഗ്ഗീസില്‍ നിന്ന് ഏറ്റുവാങ്ങി മുന്‍ മന്ത്രി വി.എം. സുധീരന് കൈമാറി.

മറുനാട്ടില്‍ ജോലിചെയ്യുന്ന ഈ മലയാളികളുടെ പിറന്ന നാടിനോടുളള സ്‌നേഹം മലയാളികളുടെമാത്രം സ്വന്തം അഹങ്കരമാണെന്നും, ഇത് മാതൃകപരമാണെന്നും വി.സുധീരന്‍ യോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

ഉദയയുടെ വരും വര്‍ഷങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി കുവൈറ്റ് മാനന്തവാടി വെല്‍ഫെയര്‍ അസോസിയേഷന്‍ ഒപ്പമുണ്ടാവുമെന്നും, ഉദയയ്ക്കുളള അടുത്ത ഗഡു ഏപ്രില്‍, മെയ് മാസങ്ങള്‍ക്കുളളില്‍ നല്‍കുമെന്നും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ജോബിവര്‍ഗ്ഗിസ് പറഞ്ഞു.

അര്‍ഹിക്കുന്ന സഹായം അത് യഥാര്‍ത്ഥ കൈകളിലേക്ക് എത്തുന്നതിന് കൊയിലേരി ഉദയ വായനശാല വഹിക്കുന്ന പങ്ക് മാതൃകപരമാണെന്നും തഹസില്‍ദാര്‍ എന്‍.ഐ.ഷാജു ഫണ്ട് കൈമാറ്റ ചടങ്ങില്‍ പറഞ്ഞു.

ചടങ്ങിന് നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യന്‍, ഉദയ പ്രസിഡണ്ട് കമ്മന മോഹനന്‍, ഉദയ സെക്രട്ടറി ഷാജി തോമസ്, ഡോ.ഗോകുല്‍ ദേവ്, ഫാ. ജോമോന്‍, എ.എന്‍.നിഷാന്ത്, അശോകന്‍ ഒഴക്കോടി, കുഞ്ഞഹമ്മദ് വിന്‍സ്‌പോട്ട്, എം.ജി.ബിജു, ജില്‍സണ്‍ പറതൊട്ടിയില്‍, സന്തോഷ് തോമസ് കൂട്ടുങ്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

kuwait
Advertisment