കുവൈറ്റില്‍ ജോലി നേടുന്ന പ്രവാസികളുടെ നിയമനത്തിന് മുമ്പായി പ്രവൃത്തിപരിചയ പരിശോധന നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി മാന്‍പവര്‍ അതോറിറ്റി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, April 24, 2019

കുവൈറ്റ് : കുവൈറ്റില്‍ ജോലി നേടുന്ന പ്രവാസികളുടെ നിയമനത്തിന് മുമ്പായി പ്രവൃത്തി പരിചയ പരിശോധന നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി മാന്‍പവര്‍ അതോറിറ്റി. വിവിധ തസ്തികകളില്‍ തൊഴില്‍ നേടുന്ന പലര്‍ക്കും പ്രസ്തുത തൊഴിലുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയമില്ല എന്ന വസ്തുത കണക്കിലെടുത്താണ്  കര്‍ശന നടപടിക്കുള്ള നീക്കം.

പ്രാഫഷണല്‍ ബിരുദധാരികള്‍ അവരുടെ രാജ്യത്ത് ചുരുങ്ങിയത് 5 വര്‍ഷമെങ്കിലും തൊഴില്‍ ചെയ്ത ശേഷം മാത്രമേ കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്യാവൂ എന്ന് നേരത്തെ നിര്‍ദേശം ഉയര്‍ന്നിരുന്നു.

എന്നാല്‍, അക്കാര്യത്തില്‍ കര്‍ശനമായ തീരുമാനമെടുത്തിരുന്നില്ല.അതിനിടെയാണ് തൊഴില്‍ നല്‍കുന്നതിന് മുന്‍പ് പ്രവൃത്തിപരിചയം പരിശോധിക്കണമെന്ന ആലോചന ശക്തമാക്കിയിരിക്കുന്നത്.

×